Saturday, June 20, 2015

ഞമ്മളു പണ്ട് സൗദീല്...

പണ്ട് ഞമ്മള് സൗദിയിലെ ഒരു
ലോറിയിൽ ഡ്രൈവറായി പോണ കാലം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒരോസം ഞമ്മളിങ്ങനെ ഇരുന്നൂറ് ഇരുനൂറ്റിബത് സ്പീഡില് പോവുബോ
ആളും മന്സ്സനും ഇല്ലത്ത ഇല്ലാത്ത ഒരു സ്ഥലത്ത് എത്തൃപ്പൊ

ഞമ്മള വണ്ടീൻ്റെ പെട്രോള് അങ്ങട്ട് തീർന്ന് ,
കഴിഞ്ഞില്ലേ കഥ !!!

കൊറേ നേരം ഞമ്മള് ആലോയിച്ച്, എന്ത് ചയ്യും !!!

ഞമ്മളെ നാട്ടില് കുഴിച്ചാൽ വെള്ളം കിട്ടുബോലെ
സൗദീല് പെട്രോളും ഡീസലുമാണല്ലൊ കിട്ട ?

പിന്നൊന്നും നോക്കീല്ല !!

ലോറീല് ഇണ്ടായിന കൈക്കോട്ട് എട്ത്ത് മരുഭൂമീല് കുഴിക്കാന് തൊടങ്ങി

,പടച്ചോൻ്റെ കുത്റത്തോണ്ട് അതികം കുഴിക്കേണ്ടി വന്നില്ല ! ,

പെട്രോള് അങ്ങട്ട് വന്നിട്ട് ഞമ്മക്ക് സ്വാസ്സം മുട്ടിപ്പോയി

ബക്കറ്റോണ്ട് മുക്കി ഒഴിച്ച് ടാൻക് ഫുള്ളാക്കി

സ്റ്റാർട്ടാക്കി ഒറ്റ വിടല.....

കൊറച്ചങ്ങട്ട് കഴിഞ്ഞപ്പോള്ണ്ട് മക്കളെ വണ്ടി ഇങ്ങനെ ആടി ഉലയന്ന്

തലപൊറത്തേക്കിട്ട നോക്കുബോ ആണ് കാണ്ന്നത് ഞമ്മളെ ലോറി എയരിലിങ്ങനെ പറക്കാ......

സംഭവം എന്താണെന്ന് ഞമ്മക്ക് അപ്പളാണ് തിരിയിണത്
ഞമ്മക്ക് കുഴിച്ചപ്പൊ കിട്ടിയത്

വിമാനത്തില് ഒഴിക്കണ പെട്രോളാണ്

😜

No comments:

Post a Comment