Friday, January 22, 2016

ജോണി

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌...മാതാപിതാക്കളെ ബഹുമാനിക്കണം...മോഷ്ട്ടിക്കരുത്...കൊല്ലരുത്...വ്യഭിചാരം ചെയ്യരുത്...

ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു...

"അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു"

അമ്മ കുഴങ്ങി...എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു...

"അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം  ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്"

ഓ...അപ്പൊ അതാണ് വ്യഭിചാരം. അപ്പൊ കുബ്ബസ്സാരിക്കണം.

പിറ്റേന്ന് രാവിലെ കുർബ്ബാനക്ക് മുൻപേ ജോണി പള്ളിയിലെത്തി. ഭാഗ്യം! ഫാ. ടോമിച്ചൻ കുബസാരക്കൂട്ടിലുണ്ട്.

ജോണിയുടെ ഊഴം വന്നു...ചെയ്ത പാപങ്ങളെ ഓർത്ത് മനസ്ഥാപപെട്ട് കുബ്ബസ്സാരിക്കാൻ ജോണി അച്ചന്റെ മുൻപിൽ മുട്ടുകുത്തി...

"ഈശോ മിഷിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ"

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

അച്ചൻ ആശീർവദിച്ച് പ്രതിവചിച്ചു.

"പിച്ചീട്ടുണ്ട്...മാന്തീട്ടുണ്ട്...കള്ളം പറഞ്ഞിട്ടുണ്ട്...ചീത്ത പറഞ്ഞിട്ടുണ്ട്...അമ്മയോട് ദേഷ്യപ്പെട്ടിട്ടുണ്ട്...പള്ളീൽ ഇരുന്ന് വർത്താനം പറഞ്ഞിട്ടുണ്ട്...വ്യഭിചാരം ചെയ്തിട്ടുണ്ട്..."

"ങേ"..അച്ചൻ ഞെട്ടിത്തരിച്ച്‌ തിരിഞ്ഞുനോക്കി.

"നീയോ"

"അതേ അച്ചാ"

"എപ്പോ? എവിടെ വച്ച്?" ഒരു ചെറു പുഞ്ചിരിയോടെ അച്ചൻ ചോദിച്ചു.

"വീട്ടില് വച്ച്, സ്കൂളിൽ വച്ച്...ഒരു ദിവസ്സം പലതവണ"

"പോടാ വെറുതെ കള്ളം പറയാത്"

"അച്ചന് വിശ്വാസ്സമായില്ലെങ്കിൽ ഞാൻ ചെയ്ത് കാണിക്കാം അച്ചോ"

ഇതും പറഞ്ഞ് ജോണി കുബ്ബസ്സാരക്കൂട്ടിൽ നിന്നും വെളിയിൽ വന്ന് അച്ചനും നാട്ടുകാരും കാൺകെ അഞ്ചാറു തവണ മലക്കം മറിഞ്ഞു കാണിച്ചു. അച്ചൻ അതുനോക്കി ചിരിച്ചു. ജനം അന്തംവിട്ടു.

കുബ്ബസ്സാരിക്കാൻ ലൈനിൽ നിന്ന മറ്റു വിശ്വാസ്സികൾക്ക് അതോടെ മതിയായി. പാപങ്ങൾക്ക് ഇത്രേം വലിയ പ്രായശ്ചിത്തം കൊടുക്കുന്ന അച്ചന്റെ അടുത്ത് എങ്ങനെ കുബ്ബസ്സാരിക്കും!

ഒരെണ്ണം പിന്നവിടെ നിന്നില്ല.

Thursday, January 21, 2016

മറിയക്കുട്ടി

പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു:

”അച്ചോ അച്ചന്‍റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്‍റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്‍റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.”

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു:
”നിങ്ങള്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്‍റെ മേല്‍ക്കൂരയെന്നും എന്‍റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ. അതല്ലേ ശരി.”

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ബിഷപ്പും മറ്റു കുറെ പാതിരിമാരുംകൂടി അവിടെ വരികയുണ്ടായി. അവരെല്ലാം പൂമുഖത്ത് വട്ടമിട്ടിരുന്ന് സംസാരിക്കുന്നതിനിടെ മറിയക്കുട്ടി അങ്ങോട്ട് ഓടിക്കിതച്ചുവന്നു. അവളുടെ പരിഭ്രമം കണ്ടു വികാരിയച്ചന്‍ ചോദിച്ചു,
” എന്താ മറിയക്കുട്ടി പ്രശ്നം..?
”അച്ചോ… അച്ചോ… നമ്മുടെ ബെഡ്‌റൂമിനകത്ത് മുട്ടനൊരെലി… അത് നമ്മുടെ മെത്തയ്ക്കകത്ത് കയറി ഒളിച്ചിരിക്കുവാ…” ...😁😁

Wednesday, January 20, 2016

ആശാരി

ഉണ്ണി ആശാരി   വീട്ടിൽ പണിക്ക് വന്നു..   ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു...  സാധാരണഗതിയിൽ അത്രയും വലിയ ആണി ഒരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദിച്ചതല്ലേ...   എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,  ഒന്നര ഇഞ്ചും രണ്ടിഞ്ചുമൊക്കെ കിട്ടിയെങ്കിലും ആശാരി തൃപ്തനായില്ലായിരുന്നു..  ചുരുക്കി പറഞ്ഞാൽ പത്ത് മണിക്കുള്ള ചായ വരെ മൂന്നിഞ്ചാണി തെരഞ്ഞൂന്നാണ് ചരിത്രം........,  അവസാനം സഹിക്കെട്ട് വീട്ടുകാര് മൂപ്പരോട് ചോദിച്ചു .  "അല്ല എന്തിനാണിപ്പോ ഇങ്ങക്ക് ഈ മൂന്നിഞ്ചാണീ......?" . . . . . . . . . . . . . വന്നപ്പോള്‍ ഇട്ട ഷർട്ട് ഊരി കയ്യില്‍ പുടിച്ച് നിക്കണ ആശാരി പറഞ്ഞു.  'ഇതൊന്ന് കൊളത്തിയിടാനാ............ '😂😂😂😂

Sunday, January 10, 2016

ക്ളാസ്മേറ്റ്

നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ അതേ പ്രായമുള്ള ഒരാളെ കണ്ട്... "ഹൊ ഇവനെന്തോരം മാറി... ഇപ്പൊ തന്നെ ഒരു വയസ്സനെ പോലെ ആയി.." എന്ന് തോന്നിയിട്ടുണ്ടോ..?
എങ്കിൽ ഈ സ്ത്രീയുടെ അനുഭവം നിങ്ങൾക്കിഷ്ടപെടും തീ൪ച്ച......

എന്റെ പേര് ബീന.. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പല്ല് ഡോക്ടറെ കാണാൻ അയാളുടെ ക്ളിനിക്കിൽ വെയ്റ്റിങ് റൂമിൽ ഇരിക്കുകയാണ്.
മുന്നിലുള്ള ബോ൪ഡിൽ ആ "വായ്നോക്കിയുടെ" പേരും ഡിഗ്രി കളും വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.
ആ പേര് വായിച്ചപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി..!!  പെട്ടെന്ന് മനസ്സിലേക്ക് വെളുത്ത് തുടുത്ത് നല്ല ഉയരമുള്ള ഇടതൂ൪ന്ന കറുത്ത മുടിയുള്ള ഇതേ പേരോടുകൂടിയ ഒരു സുന്ദരന്റെ രൂപം തെളിഞ്ഞു വന്നു... 25 വ൪ഷങ്ങൾക്ക് മുമ്പ് തന്റെ പ്രീ ഡിഗ്രി കാലത്ത് ക്ളാസിലെ മുൻ ബഞ്ചുകളിൽ ഇരിക്കാറുണ്ടായിരുന്ന അവൻ...!
അവനെ കാണുമ്പോഴെല്ലാം ഒരു കുഞ്ഞു ചിത്രശലഭം തന്റെ നെഞ്ചിൽ ചിറകിട്ടടിച്ചിരുന്നല്ലോന്ന് അവൾ നാണത്തോടെ ഓ൪ത്തു...
ഈശ്വരാ ഇനി ഇത് അവനെങ്ങാനും ആണോ...?
സിസ്റ്റ൪ ടോക്കൺ നമ്പ൪ വിളിച്ചപ്പേൾ കൂടിയ നെഞ്ചിടിപ്പോടെ ആണ്അകത്ത് പ്രവേശിച്ചത് ....!

ഡോക്ട൪ അടുത്തുവന്നപ്പോൾ ശങ്കകൾ എല്ലാം അസ്ഥാനത്തായി... തല മുഴുക്കെ എന്നപോലെ കശണ്ടി കയറി, മിച്ചമുള്ള നരബാധിച്ച നാരുപോലെത്തെ മുടികളുമായി,  വരകളും ചുളിവുകളും വീണ മുഖവുമായി, ഇരട്ടത്താടിതൂങ്ങിയാടി,  ശോശിച്ച് എന്നാൽ ചാടിയവയറുമായി,  വിറച്ച വാക്കുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന ഈ രൂപത്തെയാണല്ലോ താൻ ക്ളാസ് മേറ്റ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചതെന്നോ൪ത്ത് മനസ്സിൽ ചിരി പൊട്ടി....
പരിശോധനയും അളവെടുപ്പും എല്ലാം കഴിഞ്ഞ്.. കുറിപ്പടി എഴുതി കൊണ്ടിരിക്കുന്ന ഡോക്ടറോട്... മുരടനക്കിക്കൊണ്ട് ചോദിച്ചു....
"ഡോക്ട൪..ഫറൂക്കോളേജിലാണോ പ്രീ ഡിഗ്രി ചെയ്തത്...? "

"അതെ.. അതെ...." അഭിമാനത്തോടെ അയാൾ മൊഴിഞ്ഞു....
"ഏത് വ൪ഷമാണ് പാസ് ഔട്ട് ആയത്? "
അയാൾ പറഞ്ഞു.. "1987...എന്തേ ചോദിച്ചത്...."

ഞാൻ അത്ഭുതത്തോടെ പറഞ്ഞു...
"നീ എന്റെ  ക്ളാസിൽ ആയിരുന്നു...!!!!! "

ആയാൾ കണ്ണ്മിഴിച്ച് എന്നെനോക്കി ...
എന്നിട്ട്

വ്റ്ത്തികെട്ട
വയസ്സനായ
കശണ്ടികയറിയ
ചുക്കിചുളിഞ്ഞ
നരച്ച
ശോശിച്ച
വയറ്ചാടിയ
വിറച്ച
വിഢ്ഢി
എന്നോട് ചോദിക്കാ...




" മാഡം ഏത് സബ്ജക്ടാ പടിപ്പിച്ചിരുന്നതെന്ന്...."

😜😜😜😁😁😁😁😁😡😡😡😂😂😂😂😈😈😈👿👿

Saturday, January 9, 2016

സ്പൂൺ

സ്പൂണറിസം
•••••••••○•••••••••

അന്ധനായ ഒരാൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.....

ഹോട്ടൽ മാനേജർ:- "ഇതാ സർ മെനു കാർഡ്....."

അയാൾ മാനേജറോട് പറഞ്ഞു.... " ഞാൻ ഒരു അന്ധനാണ്.... പിന്നെ ഞാൻ എങ്ങനെയാണ് മെനു നോക്കി ഭക്ഷണം ഓർഡർ ചെയ്യുക...... നിങ്ങളുടെ ഹോട്ടലിലെ അടുക്കളയിൽ ഭക്ഷണം ഇളക്കാൻ ഉപയോഗിക്കുന്ന സ്പൂൺ കൊണ്ട് വരൂ.... ആ സ്പൂൺ മണത്ത് നോക്കി ഞാൻ എനിക്കുളള ഭക്ഷണം ഓർഡർ ചെയ്യാം.... അതിനുളള കഴിവ് എനിക്കുണ്ട്...."

മാനേജർ പോയി അടുക്കളയിലെ സ്പൂൺ എടുത്തു അയാൾക്ക് കൊണ്ട് വന്ന് കൊടുത്തു...... അയാൾ അത് മണത്ത് നോക്കിയ ശേഷം പറഞ്ഞു....... " എനിക്ക് പൊറോട്ടയും മുട്ടക്കറിയും തരൂ...."

മാനേജർ പറഞ്ഞു.... " അവിശ്വസനീയം തന്നെ.... നിങ്ങൾ പറഞ്ഞ മെനു കറക്ട് ആണ്.... അതിവിടെ ഉണ്ട്...." .

അവിടെ ഉണ്ടായിരുന്നവർ എല്ലാം അയാളെ അത്ഭുതത്തോടെ നോക്കിയിരുന്നു.....

എല്ലാ ആഴ്ചയും ആ അന്ധനായ മനുഷൃൻ ഒറ്റക്ക് ഹോട്ടലിൽ വന്ന് അടുക്കളയിലെ സ്പൂൺ മണത്ത് നോക്കി വേണ്ട മെനു ഓർഡർ ചെയ്ത് കഴിച്ച് മടങ്ങി.....

ഒരു ദിവസം അയാൾക്ക് ഒരു പണി കൊടുക്കണമെന്ന് ഹോട്ടൽ മാനേജർ തീരുമാനിച്ചു.....  അയാൾ അടുക്കളയിൽ ഉണ്ടായിരുന്ന അയാളുടെ ഭാരൃ ക്ളാരയോട് പറഞ്ഞു......

" ക്ളാരാ...  നീ ഈ സ്പൂൺ നിന്റെ ചുണ്ടുകളിൽ നന്നായി ഉരയ്ക്കൂ...."

അയാൾ പറഞ്ഞ പോലെ അവർ സ്പൂൺ ചുണ്ടുകളിൽ നന്നായി ഉരച്ച ശേഷം അയാളുടെ കയ്യിൽ കൊടുത്തു....

ഹോട്ടൽ മാനേജർ സ്പൂൺ അന്ധനായ മനുഷൃന്റെ കയ്യിൽ കൊടുത്തു.... അയാൾ ആ  സ്പൂൺ മണത്ത് നോക്കിയ ശേഷം  അത്ഭുതത്തോടെയും സന്തോഷത്തോടും കൂടി ഉറക്കെ പറഞ്ഞു.........
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
" ഓ..... ദൈവമേ..... എന്റെ ക്ളാസ്മേറ്റ്  ക്ളാരയും ഈ ഹോട്ടലിൽ തന്നെ ആണോ ജോലി ചെയ്യുന്നത്....!!!!!

Friday, January 8, 2016

പുരുഷു

ഒരിക്കൽ പുരുഷു ഒരു വിജനമായ സ്ഥലത്തുകൂടി നടന്നു പോവുകയായിരുന്നു. ചുറ്റും മരങ്ങൾ മാത്രം...അങ്ങനെ പോകുമ്പോൾ പെട്ടെന്ന് ഒരു അശരീരി കേട്ടു:

'പുരുഷൂ.. വേഗം ഓടി മാറൂ..'

എന്താണെന്ന് പിടികിട്ടും മുൻപ് പുരുഷു അവിടുന്ന് ഓടി മാറി. പെട്ടെന്ന് ഒരു വലിയ മരം അവിടെ ഒടിഞ്ഞുവീണു.
ഭാഗ്യം!!
ഓടി മാറിയില്ലായിരുന്നുവെങ്കിൽ പുരുഷു ജീവനോടെ കാണില്ലായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു...

ഒരു ദിവസം പുരുഷു വീട്ടു സാധനങ്ങൾ വാങ്ങി നടന്നു വരുമ്പോൾ വീണ്ടുമൊരു അശരീരി:

"പുരുഷൂ...ഓടിമാറിക്കോ...'

പുരുഷു വഴിയിൽ നിന്നും ഓടി മാറിയപ്പോൾ അതേ സ്ഥലത്തുകൂടി നിയന്ത്രണം വിട്ട ഒരു ലോറി പാഞ്ഞുപോയി ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. പുരുഷു പകച്ചുപോയി. താടിക്കു കൈയ്യും കൊടുത്ത്  അല്പനേരം നിലത്തിരുന്നു.
പിന്നീട് മുകളിലേക്കു നോക്കി ഉച്ചത്തിൽ ചോദിച്ചു:

'ആരാണ് നീ,
നീ എന്റെ കൂടെ തന്നെ ഉണ്ടല്ലോ?'

പെട്ടെന്ന് മുകളിൽ ഒരു മനുഷ്യരൂപം പ്രത്യക്ഷമായി!!
"ഞാൻ മാലാഖയാണ്. നിന്നെ അപകടങ്ങളിൽ പെടാതെ രക്ഷപ്പെടുത്തലാണ് എന്റെ ജോലി''.

അല്പനേരത്തെ നിശ്ശബ്ദതക്കു ശേഷം പുരുഷു ചോദിച്ചു:
ഞാൻ ഒരു മാലാഖയെ ആദ്യമായാണ് കാണുന്നത്, ഒന്ന് എന്റെ അടുത്തു വരാമോ?.

മാലാഖ താഴെയിറങ്ങി പുരുഷുവിന്റെ മുമ്പിലെത്തി.
പുരുഷു മാലാഖയെ അടിമുടി ഒന്നു നോക്കി, എന്നിട്ട് മാലാഖയുടെ കരണക്കുറ്റി നോക്കി ഒരടി.!!!

എന്നിട്ടു ചോദിച്ചു:

" രക്ഷപെടുത്താൻ നടക്കുകയാണു പോലും....
ഒരു മാലാഖ!
എന്റെ കല്യാണദിവസം നീ എവിടെപ്പോയി കിടക്കുകയായിരുന്നു...😬😬💃💃💃🐠🐠

Thursday, January 7, 2016

എലി

സൈക്കൊളജി യുടെ പ്രാക്റ്റിക്കല്‍ ക്ലാസ് നടക്കുകയാ യിരുന്നു.
പ്രോഫസ്സര്‍ ഒരു ആൺ🐀യെ  ടേബിളില്‍ നടുക്ക് വച്ചശേഷം ഒരു വശത്തു ഒരു പഴവും മരുവശത്തു ഒരു പെണ്ണെലി യെയും വച്ചു.. ആണെലി നേരേ പഴത്തിടുത്തു പോയി അത് കഴിക്കാന്‍ തുടങ്ങി.....

പിന്നീട് പ്രോഫസ്സര്‍ പഴം മാറ്റി റൊട്ടി വച്ചു....

അപ്പോഴും എലി റൊട്ടിക്കടുത്തു തന്നെ വീണ്ടും വന്നു.....

ഇങ്ങനെ അദ്ദേഹം പല ആഹാരങ്ങള്‍ മാറ്റി നോക്കിയപ്പോഴെല്ലാം എലി പെണ്ണെലി യുടെ അടുത്തു പോകാതെ അഹാരത്തിനടുത്തേക്ക് മാത്രമാണ് പൊയ്ക്കൊണ്ടിരുന്നത്.

ഒടുവില്‍ പ്രോഫസ്സര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു :- " ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്തെന്നാല്‍ its proved that hunger (food) is bigger need than girls."

ഉടന്‍ പിന്നില്‍ നിന്ന ടിൻറ്റുമോൻ വിളിച്ചു പറഞ്ഞു :- " സര്‍ പെണ്ണെലി യെ മാറ്റി മറ്റൊരു പെണ്ണെലിയെ വച്ചുനോക്കിയാലോ ? "

പ്രോഫസ്സര്‍ :- "അതെന്തിന് ?"

ടിൻറ്റുമോൻ :- "ഈ പെണ്ണെലി ആണെലിയുടെ ഭാര്യയായിരിക്കും സാർ....."

😜😜😜😜😜😞😜😜😝😝😝😝😍😍😍😍😍😅😅😅😅😅

Tuesday, January 5, 2016

വട

😝യുവതി ക്യാഷിയറോട് : ഞാന്‍ ഉഴുന്നുവടയാണ് പാര്‍സല്‍ വാങ്ങിയത് പക്ഷേ ഇതിനുള്ളില്‍ പരിപ്പുവടയാണ്...!! ക്യാഷിയര്‍ സപ്പളയറോട് : എടാ "ഈ ചേച്ചിയുടെ കടിയൊന്നു മാറ്റികൊടുത്തേ"...!! 😜😜😜😜😜 🚶

ചൈനാക്കാരൻ

സുഖമില്ലാതെ കിടക്കുന്ന        ചൈനാകാരനായ സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ എതിയതാണ് മുത്തു
.
.
മുത്തു അടുത്തെത്തിയപ്പോ  ഫ്രണ്ട്  പറഞ്ഞു

"ചിൻ ചാൻ ച്ചയ്  ചിയോ  ചൂയ്നോ"

ഇതും പറഞ്ഞ് ഫ്രണ്ട്  മരിച്ചു

.
തന്റെ  ഫ്രണ്ടിന്റെ അവസാന വാക്കുകളുടെ അർഥം തേടി അയാൾ ചൈനയിലേക്ക് പോയി ......

അർഥം കണ്ടെത്തിയതോടെ അയാൾ  ഞെട്ടി പോയി .....അതിന്റെ അർഥം .

നായിന്റെമോനെ  ഓക്സിജെൻ ടുബിൽനിന്നു കാലെടുക്കെടാ എന്നായിരുന്നു ......
😜😄😝😃😀😛😂😂😂😂😂😂😂😂😂😂😂😂😂