ഭിക്ഷക്കാരൻ് കാറിലിരുന്ന മദ്ധ്യവയസ്ക്കനോട് :- സര് വല്ലാതെ വിശക്കുന്നു.. എന്തെങ്കിലും തരണം.
മദ്ധ്യവയസ്ക്കന് :- തല്ക്കാലം തരാന് എന്റെ കയ്യില് അല്പ്പം ബ്രാണ്ടി മാത്രമേയുള്ളൂ. വേണോ ?
ഭിക്ഷക്കാരൻ :- ഞാന് മദ്യപിക്കില്ല.
മദ്ധ്യവയസ്ക്കൻ :- സിഗരറ്റ് വേണോ ?
ഭിക്ഷക്കാരന് :- ഞാന് പുകവലിക്കില്ല സര്.
മദ്ധ്യവയസ്ക്ക് :- ശരി തന്നെ ഞാന് ക്ലബ്ബില് കൊണ്ടു പോകാം. അവിടെനിന്ന് ആഹാരം വാങ്ങിത്തരാം. തനി ക്കു ചീട്ടുകളിക്കാനറിയാമോ ?
ഭിക്ഷക്കാരൻ :- ഇല്ല ഞാന് ചീട്ടു കളിക്കില്ല.
മദ്ധ്യവയസ്ക്കൻ :- തനിക്കു ഗേള്ഫ്രണ്ട് വേണോ ?
ഭിക്ഷക്കാരൻ് :- വേണ്ട. ഞാന് എന്റെ ഭാര്യയെ മാത്രം സ്നേഹിക്കുന്ന ഒരാളാണ്. മറ്റു സ്ത്രീകളെപ്പറ്റി ചിന്തിക്കുക പോലുമില്ല.
മദ്ധ്യവയസ്ക്കൻ:- ശരി.എങ്കില് നീ എനിക്കൊപ്പം എ ന്റെ വീട്ടിലേക്കു വന്നോളൂ.. വയറുനിറയെ ആഹാരം തരാം.ഒപ്പം നിന്നെ അവിടെ ഒരാള്ക്ക് പരിചയപ്പെടു ത്തുകയും വേണം.
ഭിക്ഷക്കാരൻ:- ആർക്ക്?
മദ്ധ്യവയസ്ക്കന് :- എന്റെ ഭാര്യക്ക്.... കാരണം മദ്യപി ക്കാത്ത ,സിഗരറ്റ് വലിക്കാത്ത , ചീട്ടുകളിക്കാത്ത ,ഗേ ൾഫ്രണ്ട്സ് ഇല്ലാത്ത , സ്വന്തം ഭാര്യയെ മാത്രം സ്നേ ഹിക്കുന്ന ഒരുത്തന്റെ അവസ്ഥ അവളെ നേരിട്ട് ബോദ്ധ്യപ്പെടുത്താനാ...!!!!
Wednesday, September 30, 2015
ഭിക്ഷക്കാരൻ
Tuesday, September 29, 2015
എൈ.സി.യു.
ഒരാശുപത്രിയിൽ എൈ.സി.യു വിൽ ഒരു ബെഡിൽ കിടക്കുന്ന രോഗികൾ എല്ലാ ഞായറാഴ്ചയും പതിനൊന്ന് മണിയാകുമ്പോൾ മരിച്ചു പോകുന്നു.
....
....
ഡോക്ടർമാർക്ക് ഒന്നും പിടികിട്ടിയില്ല, അവർ സംശയിച്ചത് ഏതോ പ്രേതബാധയുടെ ഇഫക്ട് ആണെന്നാണ്.
..
.
.
ലോകത്തിൽ വച്ച് മിടുക്കരായ ഡോക്ടർമാരുടേയും യുക്തിവാദികളുടെയും മന്ത്രവാദികളുടെയും ഒരു ടീം ഈ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തു.
...
..
.
അടുത്ത ഞായറാഴ്ച 11 മണിക്കു മുന്പായി ഡോക്ടർമാരും നഴ്സുമാരും ആ ബെഡിനരുകിൽ നിലയുറപ്പിച്ചു, എന്താണ് സംഭവിക്കുന്നതെന്നറിയാനായ്...
...
..
..
..
.
പെട്ടന്നാണ് മുനിയമ്മ..
(പാർട്ട് ടൈം സൺഡേ സ്വീപ്പർ) എൈ.സി.യു വിലേക്ക് വന്ന് ആ ബെഡിലെ ജീവൻ രക്ഷ വെന്റിലേറ്ററിന്റെ പ്ളഗ്ഗ് ഊരി മാറ്റി മൊബൈൽ ചാർജർ കുത്തിയത്.
..... 😂😂😂😂😂
Monday, September 28, 2015
അമേരിക്കൻ കല്യാണം
...👥ഒരു ഇന്ത്യക്കാരനും അമേരിക്കക്കാരനും ബാറിൽ ഇരുന്നു രണ്ടെണ്ണം അടിക്കുകയായിരുന്നു,
🚹അപ്പോൾ ഇന്ത്യക്കാരൻ ദുഖത്തോടെ പറഞ്ഞു
എനിക്ക് ആകെ കുടുംബ പ്രശ്നങ്ങൾ ആണ്,
👤എന്ത് പറ്റി??
🚹എനിക്കല്ല, പൊതുവെ ഇന്ത്യക്കാർക്ക് മുഴുവൻ,,,
ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ല,
എന്റെ അച്ഛനും അമ്മയും ഞാൻ കണ്ടിട്ട് പോലുമില്ലാത്ത ഏതോ ഒരു നാടൻ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. ഞാൻ പറ്റില്ല എന്ന് തുറന്നു പറഞ്ഞു. ഇപ്പോൾ വീട്ടിൽ ആകെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങൾ ആണ്.
👤അപ്പോൾ അമേരിക്കക്കാരൻ പറഞ്ഞു. ഓ, ഇതാണ് നിന്റെ പ്രശ്നം അല്ലെ, പക്ഷെ ഇവിടെ അമേരിക്കയിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
🚹അപ്പോൾ ഇന്ത്യക്കാരൻ ഇടയിൽ കേറി പറഞ്ഞു കണ്ടാ കണ്ടാ, നിങ്ങടെ ഭാഗ്യം, അസൂയ തോന്നുന്നു ...ഞങ്ങടെ ഓരോരോ പ്രശ്നങ്ങൾ.
👤ഉടനെ അമേരിക്കക്കാരൻ പറഞ്ഞു, ഡേയ് തമ്പീ, തോക്കിൽ കേറി വെടി വെക്ക കൂടാത്, ഞാൻ മുഴുവൻ പറയട്ടെ.
ഈ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ എനിക്കിഷ്ടമുള്ള എന്നേക്കാൾ മൂത്ത,വിധവയായ ഒരു സ്ത്രീയെ മൂന്നു വർഷം പ്രേമിച്ചു കല്യാണം കഴിച്ചു.
🚹അയ്യോ..
👤മുഴുവൻ കേൾക്ക്,
രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ, ആ സ്ത്രീയുടെ തന്നെ ആദ്യത്തെ മകളെ പ്രേമിച്ചു കല്യാണം കഴിച്ചു,
അപ്പൊ അച്ഛൻ എന്റെ മരുമോനും, ഞാൻ അച്ഛന്റെ അമ്മായി അപ്പനും ആയി, നിയമപരമായി എന്റെ ഭാര്യയുടെ മകൾ ഇപ്പോൾ എന്റെ അമ്മ ആണ്.
എന്റെ ഭാര്യ എന്റെ അമ്മൂമ്മയും.
🚹അയ്യോ..
👤തീർന്നില്ല, എനിക്കൊരു മോൻ ഉണ്ടായപ്പോൾ ആണ് സ്ഥിതി കൂടുതൽ വഷളായത്.
എന്റെ അച്ഛന്‍ എന്റെ മോന്റെ സഹോദരീ ഭര്‍ത്താവ് ആയി.
അത് കൊണ്ട് തന്നെ എന്റെ മോൻ എന്റെ അങ്കിളും.
അച്ഛന് ഒരു മോൻ ഉണ്ടായപ്പോൾ ആകെ കുളം ആയി,
അച്ഛന്റെ മോൻ, അതായതു എന്റെ സഹോദരൻ എന്റെ പേരക്കുട്ടി കൂടി ആണ്,
അപ്പോൾ ഞാൻ എന്റെ അപ്പൂപ്പനും ആയി,
ഞാൻ തന്നെ എന്റെ പേരക്കുട്ടിയും ആണ്,...
അങ്ങനെ ആരെ ആര് എന്ത് വിളിക്കും എന്ന് പറഞ്ഞു ഭ്രാന്ത് എടുത്തു നടക്കുമ്പോൾ ആണ് നിന്റെ ഒരു കുടുംബ പ്രശ്നം.
എണീറ്റ് പോടെയ്,,,,😆😃😝
Sunday, September 20, 2015
മാഷും ശിഷ്യനും
ഹിമവാന്‍റെ ഗിരിശൃംഖത്തിലെ മഞ്ഞുരുകുന്നത് എന്ത് കൊണ്ടാണ് ????
പരീക്ഷ ചോദ്യം കണ്ട സുലൈമാന്‍ ആദ്യം ഒന്നമ്പരന്നു , പിന്നെ അവന്‍ ആലോചിച്ചു ....
പണ്ട് ഇച്ചാക്ക് പനി വന്നതും, നെറ്റിയില്‍ ഉമ്മ ഐസ് വെച്ചതും, പനി ചൂടില്‍ ഐസ് ഉരുകി ഒലിച്ചു പോയതും..
പിന്നെ വൈകിയില്ല സുലൈമാന്‍ ഉത്തരം എഴുതി.
" അവനിക്ക് പനിയായത് കൊണ്ട് "
പരീക്ഷ പേപ്പര്‍ നോക്കുന്ന ബാലന്‍ മാഷിന്‍റെ കണ്ണ് നിറഞ്ഞു പോയി...
" അവനി " എന്നാല്‍ ഭൂമി, " അവനിക്ക് പനി " = ഭൂമിക്ക് പനി. ??
അതെ, ആഗോളതാപനം തന്നെ..
എന്തൊരു സാഹിത്യ വാസനയുള്ള പയ്യന്‍.. !!!
ബാലന്‍ മാഷ് കണ്ണീര്‍ തുടച്ചു കൊണ്ട് എ+ നല്‍കി..
Thursday, September 10, 2015
അപ്പനാരാ മോൻ
😂😂😂😂😂😂😂😂😂. ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....
തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....
എന്നാൽ
ചാക്കോച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല....
സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...
ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....
പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ് ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....
ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )
അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി....
ഒരാഴ്ച കഴിഞ്ഞു.....
പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്....."
മോന്‍: " അങ്ങനെ വരാൻ വഴിയില്ലല്ലോ...."
പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ..."
മോന്‍: "ശരി.... ശരി...."
പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു....
"പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും..."
ഇനി കൈപ്പിഴക്ക്, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....
എന്ന്, സ്വന്തം മോന്‍ (ഒപ്പ്)....
കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു....
"മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...."
എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)
......അപ്പനാരാ മോൻ!