Saturday, December 26, 2015

മോഷണം

മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്:

"ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "

സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...

മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?

സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆

പൂജാരി

പൂജാരിക്ക് ലൂസ്മോഷൻ,
ഡോക്ടർ മരുന്ന് കൊടുത്തു

പൂജാരി  ഡോക്ടറോട്:- പഥ്യം വല്ലതും ഉണ്ടൊ ?

Dr: പ്രതേകിച്ചു ഒന്നും ഇല്ല,
ശംഖൂതുമ്പോൾ  ശ്രദ്ധിച്ചാൽ മതി.

ക്രിസ്മസ്

Christmass -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ കോറി;

In this Christmass night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന എന്‍റെ ഭാര്യ അതു വായിച്ചു;

ഈ ക്രിസ്മസ് രാത്രിയില്‍
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.😁

ഇപ്പൊ കിടക്കപ്പൊറുതിയില്ല,😫

Wednesday, December 16, 2015

എന്റെ കൂട്ടുകാർ

ഒരിക്കൽ ഞാൻ വീട്ടിൽ എത്താൻ അൽപം വൈകി...

അച്ഛൻ ചോദിച്ചു  :"എവിടെ ആയിരുന്നെടാ..?"

ഞാൻ പറഞ്ഞു: "കൂട്ടുകാരന്റെ  വീട്ടിൽ പോയിരുന്നു .."

എന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ എന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :"അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു .."

2 പേർ പറഞ്ഞു  "ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ .."

3 പേർ പറഞ്ഞു " ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ  കൊടുക്കണോ..?"

ഒരുത്തൻ  ( ആത്മാർത്ഥതയുടെ നിറകുടമായ ഒരേ ഒരുത്തൻ )
അവ൯ പറഞ്ഞു. " ങാ പറഞ്ഞോ അച്ഛാ .. ഞാ൯ അരുണാാ..!"😁😁😜

ഹോോ... കരഞ്ഞു പോയ് ഞാൻ ... 😁😁😜
ഈ കടങ്ങളൊക്കെ ഞാൻ എങ്ങനെ വീട്ടും ..😉😉 ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ😜😜😎😎😜😜😜

Saturday, December 5, 2015

തോമാച്ചൻ

യുവാവായ 🚶 തോമാച്ചൻ പള്ളിയില്‍ ⛪ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ തോമാച്ചൻ, വടക്കേമൂല അച്ചനോട്‌ വിങ്ങി പൊട്ടി.. 😪

അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍..

ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ? 😒

വടക്കേമൂല അച്ചൻ ആശങ്കയോടെ ചോദിച്ചു,
"പറയു തോമാച്ചാ ആരാണ്‌ ആ പെണ്ണ്‌..?" 😌

തോമാച്ചൻ:
"അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.." 😒

വടക്കേമൂല അച്ചൻ:
"എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ തോമാച്ചാ.. പറയൂ.. കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌..?!" 😌

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😔

വടക്കേമൂല അച്ചൻ:
"അപ്പോള്‍ പെട്രീഷ്യ ആയിരിക്കും..?" 😏

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😒

വടക്കേമൂല അച്ചൻ:
"ചായക്കട നടത്തുന്ന കാര്‍ത്യായനി..?" 😐

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😞

വടക്കേമൂല അച്ചൻ:
"നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ..?" 😕

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😔

വടക്കേമൂല അച്ചൻ:
"തോമാച്ചാ.. നീ നല്ലവനാണ്‌.. അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ അവളുടെ പേരു വെളിപ്പെടുത്താതിരുന്നത്‌.. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും..." 😌

സമാധാനത്തോടെ തോമാച്ചൻ കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌.. 😇

തോമാച്ചനെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് ⛪ പുറത്തു നിന്ന വിവേകും ഹനീഫയും ഓടിയെത്തി 👬 ചോദിച്ചു:
"അളിയാ പോയ കാര്യം എന്തായി..?!" 😈😈

ലഡ്ഡു പൊട്ടിയ തോമാച്ചൻ:
മച്ചാ.. 😍 നാല്‌ ഐറ്റത്തിന്റെ പേര്‌ കൂടി വടക്കേമൂല അച്ചന്റെ കൈയ്യില്‍ നിന്ന്‌ കിട്ടി..!! നീ വേഗം വണ്ടി എട്‌.. 😈

Wednesday, December 2, 2015

നമ്പൂതിരി

നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.

എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, യു ആര്‍ അണ്ടര്‍ അറസ്റ്റ്.

നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു.

എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.

നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം.

എക്സൈസ് ഉദ്യോഗസ്ഥന്‍: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല.

നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു.

എക്സൈസ് ഉദ്യോഗസ്ഥന്‍: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ..

നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”☺☺