Saturday, December 26, 2015

മോഷണം

മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്:

"ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "

സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...

മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?

സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆

പൂജാരി

പൂജാരിക്ക് ലൂസ്മോഷൻ,
ഡോക്ടർ മരുന്ന് കൊടുത്തു

പൂജാരി  ഡോക്ടറോട്:- പഥ്യം വല്ലതും ഉണ്ടൊ ?

Dr: പ്രതേകിച്ചു ഒന്നും ഇല്ല,
ശംഖൂതുമ്പോൾ  ശ്രദ്ധിച്ചാൽ മതി.

ക്രിസ്മസ്

Christmass -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ കോറി;

In this Christmass night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന എന്‍റെ ഭാര്യ അതു വായിച്ചു;

ഈ ക്രിസ്മസ് രാത്രിയില്‍
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും.😁

ഇപ്പൊ കിടക്കപ്പൊറുതിയില്ല,😫

Wednesday, December 16, 2015

എന്റെ കൂട്ടുകാർ

ഒരിക്കൽ ഞാൻ വീട്ടിൽ എത്താൻ അൽപം വൈകി...

അച്ഛൻ ചോദിച്ചു  :"എവിടെ ആയിരുന്നെടാ..?"

ഞാൻ പറഞ്ഞു: "കൂട്ടുകാരന്റെ  വീട്ടിൽ പോയിരുന്നു .."

എന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ എന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :"അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു .."

2 പേർ പറഞ്ഞു  "ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ .."

3 പേർ പറഞ്ഞു " ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ  കൊടുക്കണോ..?"

ഒരുത്തൻ  ( ആത്മാർത്ഥതയുടെ നിറകുടമായ ഒരേ ഒരുത്തൻ )
അവ൯ പറഞ്ഞു. " ങാ പറഞ്ഞോ അച്ഛാ .. ഞാ൯ അരുണാാ..!"😁😁😜

ഹോോ... കരഞ്ഞു പോയ് ഞാൻ ... 😁😁😜
ഈ കടങ്ങളൊക്കെ ഞാൻ എങ്ങനെ വീട്ടും ..😉😉 ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ😜😜😎😎😜😜😜

Saturday, December 5, 2015

തോമാച്ചൻ

യുവാവായ 🚶 തോമാച്ചൻ പള്ളിയില്‍ ⛪ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ തോമാച്ചൻ, വടക്കേമൂല അച്ചനോട്‌ വിങ്ങി പൊട്ടി.. 😪

അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍..

ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ? 😒

വടക്കേമൂല അച്ചൻ ആശങ്കയോടെ ചോദിച്ചു,
"പറയു തോമാച്ചാ ആരാണ്‌ ആ പെണ്ണ്‌..?" 😌

തോമാച്ചൻ:
"അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.." 😒

വടക്കേമൂല അച്ചൻ:
"എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ തോമാച്ചാ.. പറയൂ.. കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌..?!" 😌

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😔

വടക്കേമൂല അച്ചൻ:
"അപ്പോള്‍ പെട്രീഷ്യ ആയിരിക്കും..?" 😏

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😒

വടക്കേമൂല അച്ചൻ:
"ചായക്കട നടത്തുന്ന കാര്‍ത്യായനി..?" 😐

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😞

വടക്കേമൂല അച്ചൻ:
"നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ..?" 😕

തോമാച്ചൻ:
"എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ.." 😔

വടക്കേമൂല അച്ചൻ:
"തോമാച്ചാ.. നീ നല്ലവനാണ്‌.. അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ അവളുടെ പേരു വെളിപ്പെടുത്താതിരുന്നത്‌.. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും..." 😌

സമാധാനത്തോടെ തോമാച്ചൻ കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌.. 😇

തോമാച്ചനെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് ⛪ പുറത്തു നിന്ന വിവേകും ഹനീഫയും ഓടിയെത്തി 👬 ചോദിച്ചു:
"അളിയാ പോയ കാര്യം എന്തായി..?!" 😈😈

ലഡ്ഡു പൊട്ടിയ തോമാച്ചൻ:
മച്ചാ.. 😍 നാല്‌ ഐറ്റത്തിന്റെ പേര്‌ കൂടി വടക്കേമൂല അച്ചന്റെ കൈയ്യില്‍ നിന്ന്‌ കിട്ടി..!! നീ വേഗം വണ്ടി എട്‌.. 😈

Wednesday, December 2, 2015

നമ്പൂതിരി

നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.

എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, യു ആര്‍ അണ്ടര്‍ അറസ്റ്റ്.

നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു.

എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.

നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം.

എക്സൈസ് ഉദ്യോഗസ്ഥന്‍: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല.

നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു.

എക്സൈസ് ഉദ്യോഗസ്ഥന്‍: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ..

നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”☺☺

Sunday, November 22, 2015

കാട്ടിലെ നീതി

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ്
ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു
എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!!
ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?
രാജാവ് : അതെ
ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?
സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

Thursday, November 5, 2015

ശശിയുടെ ഫാം

ശശിയുടെ ഫാമില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ റെയിഡ് നടക്കുന്നു...

ഇന്‍സ്പെക്ടര്‍ : നിങ്ങള്‍ ഈ പശുക്കള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി: പിണ്ണാക്ക് കൊടുക്കുന്നു സാര്‍...

ഇന്‍സ്പെക്ടര്‍ : പശുക്കള്‍ക്ക് പിണ്ണാക്ക് അല്ല, പുല്ല് കൊടുക്കണം. 5000 രൂപ ഫൈന്‍ ...

ഇന്‍സ്പെക്ടര്‍ : ഈ പന്നികള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി: ചോറ് കൊടുക്കുന്നു സാര്‍..


ഇന്‍സ്പെക്ടര്‍ : പന്നിക്ക് ചോറല്ല കൊടുക്കേണ്ടത്, 5000 രൂപാ ഫൈന്‍...

ഇന്‍സ്പെക്ടര്‍ : ഈ കോഴികള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി കുറേ ചിന്തിച്ചിട്ട് പറഞ്ഞു;
.
.
.
.
സര്‍, ഞാന്‍ രാവിലെ ഈ കോഴികള്‍ക്ക് 100 രൂപാ വീതം കൊടുക്കും. എന്നിട്ട് പറയും പോയി ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിച്ചോ എന്ന്...

☺☺☺😂

Tuesday, October 27, 2015

ബിവറേജ്

ഭാര്യ "ദുഷ്ടാ നിങ്ങൾ നമ്മുടെ എട്ടും പൊട്ടും തിരിയാത്ത മോനെ ബീവ്റെജിൽ ക്യൂ നില്ക്കാൻ വിട്ടില്ലേ ?
ഭർത്താവ് : എടീ അവൻ പോയി ക്ഷമ.. അനുസരണ.. ത്യാഗം,. മര്യാദ,.. മതേതരത്തം,. എല്ലാംപഠിക്കട്ടെ...😜😝😂

Saturday, October 24, 2015

വിമാനം

ഒരു എഞ്ചിനീറിംഗ് കോളേജിലെ അദ്ധ്യാപകരെല്ലാം കൂടി ടൂര്‍ പോകാനായി എയര്‍ പോര്‍ട്ടിലെത്തി ചാര്‍ട്ടര്‍ ചെ യ്തിരുന്ന വിമാനത്തില്‍ കയറി. എല്ലാവരും കയറിക്ക ഴിഞ്ഞശേഷo എയര്‍ ഹോസ്റ്റസ് മൈക്കില്‍ കൂടി ഇങ്ങനെ അനൌണ്സ് ചെയ്തു :-

" നമ്മള്‍ സിംലയ്ക്ക് പറക്കാന്‍ പോകുകയാണ്. നിങ്ങ ളുടെ ഈ ഉല്ലാസയാത്ര ശുഭകരമാ കട്ടെ എന്നാശംസി ക്കുന്നു. ഒപ്പം ഒരു സന്തോഷ വാര്‍ത്തകൂടി.ഈ വിമാനം നിര്‍മ്മിച്ചിരിക്കുന്നത് നിങ്ങളുടെ കോളേജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ്. മാത്രവുമല്ല ഈ വിമാനത്തി ന്‍റെ ആദ്യപറക്കലാണിന്ന്. "

അനൌണ്സ്മെന്‍റ് തീര്‍ന്നതും അദ്ധ്യാപകര്‍ ഒന്നടങ്കം വാതില്‍ തുറ ന്നു പുറത്തേക്കോടി.പക്ഷേ പ്രിന്‍സിപ്പല്‍ മാത്രം പോയില്ല. അദ്ദേഹം തന്‍റെ സീറ്റില്‍ ഉറച്ചിരുന്നു. വിമാന ത്തിന്‍റെ പൈലറ്റ്‌ പ്രിന്‍സിപ്പലിന്റെ അടുത്തു ചെന്ന് ചോദിച്ചു :-

" എല്ലാവരും പുറത്തുപോയി. അങ്ങേന്താണ് പോകാ ഞ്ഞത്‌ ? അങ്ങേക്ക് ഭയമില്ലേ ? "

പ്രിന്‍സിപ്പലിന്റെ മറുപടി :- "എനിക്കൊട്ടും ഭയമില്ല. എന്‍റെ കോളേജിലെ അദ്ധ്യാപകരേക്കാള്‍ എനിക്ക് വിദ്യാര്‍ഥികളില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്‌.......
.
.
.
.
.
.
.
.
.
ഈ വിമാനം സ്റ്റാര്‍ട്ട്‌ ആകില്ല."😛😛😛😛😛

Tuesday, October 20, 2015

തിരുമേനി

" തിരുമേനി ഇന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നൂന്ന് കേട്ടു... എന്ത് പറ്റി?"

"ഹേയ് .. അത്ര കാര്യായിട്ട് ഒന്നു ല്ല്യ.. ഒരു ചെറിയ തലവേദന... വെറുതെ ഡോക്ടറെ ഒന്ന് കണ്ടൂ ന്ന് മാത്രം ... അങ്ങേർക്കും ജീവിക്കണ്ടേ....?"

" എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു ?"

"പേടിക്കാൻ ഒന്നൂല്ല്യ എന്ന് പറഞ്ഞു .... കുറച്ച് മരുന്ന് കുറിച്ചു തന്നു. അത് വാങ്ങിപോന്നു... മരുന്ന് കടക്കാരനും ജീവിക്കണ്ടേ?"

"മരുന്ന് കഴിച്ചിട്ട് എങ്ങനെയുണ്ട്?''

"ഹേയ്... മരുന്ന് ഞാൻ കഴിച്ചില്ല്യ... എനിക്കും ജീവിക്കണ്ടേ?"😆

മലയാളി& ക്രിസതുമതം

കേരളത്തില്‍ ക്രിസ്തുമതം പ്രചരിച്ചതെ
ങ്ങിനെ ?
സെന്റ്‌ തോമസ്‌ (തോമാശ്ലീഹാ)
കേരളത്തില്‍ വന്നു ഇങ്ങനെ പറഞ്ഞു.
"യേശു നിങ്ങളുടെ പാപങ്ങള്‍ തീര്‍ക്കാന്‍
കുരിശില്‍ മരിച്ചു "
മലയാളികള്‍ ചോദിച്ചു "അതെന്തിന് ?
അങ്ങോര്‍ക്ക് വേറെ ജോലിയൊന്നും
ഇല്ലാരുന്നോ ?"
തോമാശ്ലീഹ ഞെട്ടിപ്പോയി. എങ്കിലും
വിട്ടില്ല. അദ്ദേഹം പറഞ്ഞു
"പക്ഷെ മൂന്നാം നാള്‍ യേശു
ഉയര്‍ത്തെഴുന്നേറ്റു"
മലയാളികള്‍ പറഞ്ഞു "ഓ പിന്നേ.
വിരട്ടല്ലേ സായിപ്പേ. ഉടായിപ്പ് ഒന്നും
ഇങ്ങോട്ട് വേണ്ട. മരിച്ചിട്ട്
എഴുന്നെല്‍ക്കുകയോ ? മരിച്ചു
കാണില്ല. അത്ര തന്നെ. വേറെ നമ്പര്‍
വല്ലതും ഉണ്ടോ?"
തോമാശ്ലീഹ വീണ്ടും ശ്രമിച്ചു
"യേശു കുഷ്ടരോഗിയെ സുഖപ്പെടുത്തി"
മലയാളികളുടെ കോറസ് "ഒന്ന് പോടാപ്പാ.
അതൊക്കെ ഇവിടത്തെ വൈദ്യരുടെ
കുഞ്ഞുങ്ങള്‍ ചെയ്യുന്ന ചെറിയ
കാര്യങ്ങള്‍ "
തോമാശ്ലീഹ അമ്പരന്നു. ഇവന്മാരെ
എങ്ങനെ വിശ്വസിപ്പിക്കും ? മതം
മാറ്റാതെ തിരിച്ചു ചെന്നാല്‍
കുനിച്ചു നിര്‍ത്തി ഇടിക്കും.
എന്താപ്പോ ഒരു വഴി ?
തൊമശ്ലീഹ വീണ്ടും പറഞ്ഞു
"യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം
പേരെ ഊട്ടി"
മലയാളികള്‍ "ഊട്ടി അല്ല സായിപ്പേ
കൊടൈക്കനാല്‍.."
തോമശ്ലീഹയ്ക്ക് മതിയായി.
അവസാനക്കൈ എന്നോണം ഇങ്ങനെ
പറഞ്ഞു.
"യേശു വെള്ളം വീഞ്ഞാക്കി"
"ങേ ? തന്നെ ? വാടാ പിള്ളേരെ..
ഇതാണ് നമ്മടെ ആള്"
മലയാളികള്‍ 25% പേര്‍ അപ്പോള്‍
തന്നെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു.
...😂😂

Wednesday, October 14, 2015

40,000 രൂപ

ഭാര്യ കുളിച്ചിറങ്ങാൻ നേരത്താണ് ഭർത്താവ് കുളിമുറിയിലേക്കു കയറിയത്. അതേ സമയത്ത് തന്നെ കാളിംഗ് ബെൽ ആരോ അടിക്കുകയും ചെയ്തു. ഭാര്യയാകട്ടെ പെട്ടെന്നൊരു ബാത്ത് ടവൽ എടുത്തു ചുറ്റി അങ്ങോട്ട്‌ ചെന്ന് വാതിൽ തുറന്നു. അത് അടുത്ത വീട്ടിലെ ബാബു ആയിരുന്നു

"ഒരൊറ്റ തവണ ആ ടവൽ അഴിച്ചു കാണിക്കാമെങ്കിൽ ഈ നിമിഷം ഞാൻ നിങ്ങൾക്ക് 40000 രൂപ തരും"

അവളെന്തെങ്കിലും മിണ്ടുന്നതിനു മുൻപ് ബാബു എടുത്തടിച്ച മാതിരി പറഞ്ഞു. ഒരു നിമിഷം ചുഴിഞ്ഞാലോചിച്ച ശേഷം ആ സ്ത്രീ ദേഹത്താകെയുണ്ടായിരുന്ന ആ തുണി അഴിച്ചു പൂർണനഗ്നയായി അവന്റെ മുമ്പിൽ നിന്ന് കൊടുത്തു. ഇത്തിരിനേരം ബാബു അവളെ അങ്ങനെ നോക്കിനിന്ന്, ശേഷം 40000രൂപയും അവൾക്കു കൊടുത്തിട്ട് തിരിച്ചു പോയി.

ഭാര്യ വീണ്ടും തുണി ചുറ്റി അകത്തേക്ക് നടക്കവേ കുളിമുറിയിൽ നിന്ന് ഭർത്താവ് വിളിച്ചു ചോദിക്കുന്നു " അതാരായിരുന്നു?"
"അത് അടുത്ത വീട്ടിലെ ബാബു" അവൾ മറുപടി പറഞ്ഞു.

"ഓ അത് ശരി," ഭർത്താവ് ആകാംക്ഷയോടെ തുടർന്നു, " എനിക്ക് തരാനുള്ള 40000 രൂപയുടെ വല്ല കാര്യവും അവൻ പറഞ്ഞോ?" !!!!!😳😳😂😂😂😱😱😱😱

Monday, October 12, 2015

ജ്യോൽസ്യൻ

ജോത്സ്യൻ: നിങ്ങളുടെ ഭാര്യയുടെ പേര് ശാന്ത എന്നാണല്ലേ ?
ശശി: തന്നെ... തന്നെ...
ജോത്സ്യൻ: മക്കൾ രണ്ടാണും, ഒരു പെണ്ണും ?
ശശി: അതെ സ്വാമീ.
ജോത്സ്യൻ: ഭാര്യയുടെ അമ്മ കൂടെ താമസിക്കുന്നു...
ശശി: ഹോ... കറക്ട് സ്വാമീ...
ജോത്സ്യൻ: നിങ്ങൾ ഇന്നലെ രണ്ടു കിലോ പഞ്ചസാരയും, മൂന്നു കിലോ ഗോതമ്പും വാങ്ങി...
ശശി: അപാരം... സ്വാമീ അപാരം...
ജോത്സ്യൻ: ഉണ്ട..! ഇറങ്ങിപ്പോടാ കോപ്പേ...
ഇനി വരുമ്പോൾ ജാതകം വേണം കൊണ്ടു വരാൻ...
റേഷൻ കാർഡല്ല..!!!

Wednesday, September 30, 2015

ഭിക്ഷക്കാരൻ

ഭിക്ഷക്കാരൻ് കാറിലിരുന്ന മദ്ധ്യവയസ്ക്കനോട് :- സര് വല്ലാതെ വിശക്കുന്നു.. എന്തെങ്കിലും തരണം.
മദ്ധ്യവയസ്ക്കന് :- തല്ക്കാലം തരാന് എന്റെ കയ്യില് അല്പ്പം ബ്രാണ്ടി മാത്രമേയുള്ളൂ. വേണോ ?
ഭിക്ഷക്കാരൻ :- ഞാന് മദ്യപിക്കില്ല.
മദ്ധ്യവയസ്ക്കൻ :- സിഗരറ്റ് വേണോ ?
ഭിക്ഷക്കാരന് :- ഞാന് പുകവലിക്കില്ല സര്.
മദ്ധ്യവയസ്ക്ക് :- ശരി തന്നെ ഞാന് ക്ലബ്ബില് കൊണ്ടു പോകാം. അവിടെനിന്ന് ആഹാരം വാങ്ങിത്തരാം. തനി ക്കു ചീട്ടുകളിക്കാനറിയാമോ ?
ഭിക്ഷക്കാരൻ :- ഇല്ല ഞാന് ചീട്ടു കളിക്കില്ല.
മദ്ധ്യവയസ്ക്കൻ :- തനിക്കു ഗേള്ഫ്രണ്ട് വേണോ ?
ഭിക്ഷക്കാരൻ് :- വേണ്ട. ഞാന് എന്റെ ഭാര്യയെ മാത്രം സ്നേഹിക്കുന്ന ഒരാളാണ്. മറ്റു സ്ത്രീകളെപ്പറ്റി ചിന്തിക്കുക പോലുമില്ല.
മദ്ധ്യവയസ്ക്കൻ:- ശരി.എങ്കില് നീ എനിക്കൊപ്പം എ ന്റെ വീട്ടിലേക്കു വന്നോളൂ.. വയറുനിറയെ ആഹാരം തരാം.ഒപ്പം നിന്നെ അവിടെ ഒരാള്ക്ക്‌ പരിചയപ്പെടു ത്തുകയും വേണം.
ഭിക്ഷക്കാരൻ:- ആർക്ക്?
മദ്ധ്യവയസ്ക്കന് :- എന്റെ ഭാര്യക്ക്.... കാരണം മദ്യപി ക്കാത്ത ,സിഗരറ്റ് വലിക്കാത്ത , ചീട്ടുകളിക്കാത്ത ,ഗേ ൾഫ്രണ്ട്സ് ഇല്ലാത്ത , സ്വന്തം ഭാര്യയെ മാത്രം സ്നേ ഹിക്കുന്ന ഒരുത്തന്റെ അവസ്ഥ അവളെ നേരിട്ട് ബോദ്ധ്യപ്പെടുത്താനാ...!!!!

Tuesday, September 29, 2015

എൈ.സി.യു.

ഒരാശുപത്രിയിൽ എൈ.സി.യു വിൽ ഒരു ബെഡിൽ കിടക്കുന്ന രോഗികൾ എല്ലാ ഞായറാഴ്ചയും പതിനൊന്ന് മണിയാകുമ്പോൾ മരിച്ചു പോകുന്നു.
....
....
ഡോക്ടർമാർക്ക് ഒന്നും പിടികിട്ടിയില്ല, അവർ സംശയിച്ചത്  ഏതോ പ്രേതബാധയുടെ ഇഫക്ട് ആണെന്നാണ്.
..
.
.
ലോകത്തിൽ വച്ച് മിടുക്കരായ ഡോക്ടർമാരുടേയും യുക്തിവാദികളുടെയും മന്ത്രവാദികളുടെയും ഒരു ടീം ഈ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തു.
...
..
.
അടുത്ത ഞായറാഴ്ച 11 മണിക്കു മുന്പായി ഡോക്ടർമാരും നഴ്സുമാരും ആ ബെഡിനരുകിൽ നിലയുറപ്പിച്ചു, എന്താണ് സംഭവിക്കുന്നതെന്നറിയാനായ്...
...
..
..
..
.
പെട്ടന്നാണ് മുനിയമ്മ..
(പാർട്ട് ടൈം സൺഡേ സ്വീപ്പർ) എൈ.സി.യു വിലേക്ക് വന്ന് ആ ബെഡിലെ ജീവൻ രക്ഷ വെന്റിലേറ്ററിന്റെ പ്ളഗ്ഗ് ഊരി മാറ്റി മൊബൈൽ ചാർജർ കുത്തിയത്.
..... 😂😂😂😂😂

Monday, September 28, 2015

അമേരിക്കൻ കല്യാണം

...👥ഒരു ഇന്ത്യക്കാരനും അമേരിക്കക്കാരനും ബാറിൽ ഇരുന്നു രണ്ടെണ്ണം അടിക്കുകയായിരുന്നു,
🚹അപ്പോൾ   ഇന്ത്യക്കാരൻ ദുഖത്തോടെ പറഞ്ഞു
എനിക്ക് ആകെ കുടുംബ പ്രശ്നങ്ങൾ ആണ്,

👤എന്ത് പറ്റി??

🚹എനിക്കല്ല, പൊതുവെ ഇന്ത്യക്കാർക്ക് മുഴുവൻ,,,
ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ല,
എന്റെ അച്ഛനും അമ്മയും ഞാൻ കണ്ടിട്ട് പോലുമില്ലാത്ത ഏതോ ഒരു നാടൻ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. ഞാൻ പറ്റില്ല എന്ന് തുറന്നു പറഞ്ഞു.  ഇപ്പോൾ വീട്ടിൽ ആകെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങൾ ആണ്.

👤അപ്പോൾ അമേരിക്കക്കാരൻ പറഞ്ഞു. ഓ, ഇതാണ് നിന്റെ പ്രശ്നം അല്ലെ, പക്ഷെ ഇവിടെ അമേരിക്കയിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.

🚹അപ്പോൾ ഇന്ത്യക്കാരൻ ഇടയിൽ കേറി പറഞ്ഞു കണ്ടാ കണ്ടാ, നിങ്ങടെ ഭാഗ്യം, അസൂയ തോന്നുന്നു ...ഞങ്ങടെ ഓരോരോ പ്രശ്നങ്ങൾ.

👤ഉടനെ അമേരിക്കക്കാരൻ പറഞ്ഞു, ഡേയ് തമ്പീ, തോക്കിൽ കേറി വെടി വെക്ക കൂടാത്, ഞാൻ മുഴുവൻ പറയട്ടെ.

ഈ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ എനിക്കിഷ്ടമുള്ള എന്നേക്കാൾ മൂത്ത,വിധവയായ ഒരു സ്ത്രീയെ മൂന്നു വർഷം പ്രേമിച്ചു കല്യാണം കഴിച്ചു.

🚹അയ്യോ..

👤മുഴുവൻ കേൾക്ക്,
രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ, ആ സ്ത്രീയുടെ തന്നെ ആദ്യത്തെ മകളെ പ്രേമിച്ചു കല്യാണം കഴിച്ചു,
അപ്പൊ അച്ഛൻ എന്റെ മരുമോനും, ഞാൻ അച്ഛന്റെ അമ്മായി അപ്പനും ആയി, നിയമപരമായി എന്റെ ഭാര്യയുടെ മകൾ ഇപ്പോൾ എന്റെ അമ്മ ആണ്.
എന്റെ ഭാര്യ എന്റെ അമ്മൂമ്മയും.

🚹അയ്യോ..

👤തീർന്നില്ല, എനിക്കൊരു മോൻ ഉണ്ടായപ്പോൾ ആണ് സ്ഥിതി കൂടുതൽ വഷളായത്.

എന്റെ അച്ഛന്‍ എന്റെ മോന്റെ സഹോദരീ ഭര്‍ത്താവ് ആയി.
അത് കൊണ്ട് തന്നെ എന്റെ മോൻ എന്റെ അങ്കിളും.
അച്ഛന് ഒരു മോൻ ഉണ്ടായപ്പോൾ ആകെ കുളം ആയി,
അച്ഛന്റെ മോൻ, അതായതു എന്റെ സഹോദരൻ എന്റെ പേരക്കുട്ടി കൂടി ആണ്,

അപ്പോൾ ഞാൻ എന്റെ അപ്പൂപ്പനും ആയി,
ഞാൻ തന്നെ എന്റെ പേരക്കുട്ടിയും ആണ്,...
അങ്ങനെ ആരെ ആര് എന്ത് വിളിക്കും എന്ന് പറഞ്ഞു ഭ്രാന്ത് എടുത്തു നടക്കുമ്പോൾ ആണ് നിന്റെ ഒരു കുടുംബ പ്രശ്നം.

എണീറ്റ്‌ പോടെയ്,,,,😆😃😝

Sunday, September 20, 2015

മാഷും ശിഷ്യനും

ഹിമവാന്‍റെ ഗിരിശൃംഖത്തിലെ മഞ്ഞുരുകുന്നത് എന്ത് കൊണ്ടാണ് ????

പരീക്ഷ ചോദ്യം കണ്ട സുലൈമാന്‍ ആദ്യം ഒന്നമ്പരന്നു , പിന്നെ അവന്‍ ആലോചിച്ചു ....

പണ്ട് ഇച്ചാക്ക് പനി വന്നതും, നെറ്റിയില്‍ ഉമ്മ ഐസ് വെച്ചതും, പനി ചൂടില്‍ ഐസ് ഉരുകി ഒലിച്ചു പോയതും..
പിന്നെ വൈകിയില്ല സുലൈമാന്‍ ഉത്തരം എഴുതി.

" അവനിക്ക് പനിയായത് കൊണ്ട് "

പരീക്ഷ പേപ്പര്‍ നോക്കുന്ന ബാലന്‍ മാഷിന്‍റെ കണ്ണ് നിറഞ്ഞു പോയി...

" അവനി " എന്നാല്‍ ഭൂമി, " അവനിക്ക് പനി " = ഭൂമിക്ക് പനി. ??

അതെ, ആഗോളതാപനം തന്നെ..

എന്തൊരു സാഹിത്യ വാസനയുള്ള പയ്യന്‍.. !!!

ബാലന്‍ മാഷ്‌ കണ്ണീര്‍ തുടച്ചു കൊണ്ട്  എ+ നല്‍കി..

Thursday, September 10, 2015

അപ്പനാരാ മോൻ

😂😂😂😂😂😂😂😂😂. ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....

       തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....
      
       എന്നാൽ
ചാക്കോച്ചേട്ടൻ തന്റെ  നീരസം പുറത്ത് പ്രകടിപ്പിച്ചില്ല....

      സംസാരമൊക്കെ കഴിഞ്ഞ്  മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...

       ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....

      പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....

ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....

     (ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )

      അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി....

      ഒരാഴ്ച കഴിഞ്ഞു.....

       പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്....."

      മോന്‍: " അങ്ങനെ വരാൻ വഴിയില്ലല്ലോ...."

    പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ..."

       മോന്‍: "ശരി.... ശരി...."

        പിറ്റേദിവസം മോന്‍  ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു....

        "പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും..."

      ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....

      എന്ന്, സ്വന്തം മോന്‍ (ഒപ്പ്)....

       കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു....

        "മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....

      മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...."

               എന്ന്,
     നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)

      ......അപ്പനാരാ മോൻ!

Thursday, August 20, 2015

രാജൂന് കിട്ടിയ പണി

Btech പാസായ രാജു ജോലി
അന്വേഷിച്ചു നടക്കുകയായിരുന്നു.
പോയിടത്തെല്ലാം ഓരോരോ കാരണങ്ങൾ
പറഞ്ഞു അയാളെ തിരിച്ചയച്ചു. അങ്ങനെ ജോലി
ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ അയാൾ
ഒരു സർക്കസ് കമ്പനിയുടെ പരസ്യം കണ്ടു. അയാൾ
അവിടെ ചെന്നു. എന്തെങ്കിലും ഒരു ജോലി
തരണമെന്ന് തമ്പുടമയോട് ആവശ്യപ്പെട്ടു. അയാൾ
പറഞ്ഞു,'താൻ പഠിച്ച വിഷയത്തിനു പറ്റിയ
പണിയൊന്നും ഇവിടെയില്ല. വൃത്തിയാക്കാനും
ഭക്ഷണം വെയ്ക്കാനും ഇവിടെ ആവശ്യത്തിനു
ആളുണ്ട്. തൽക്കാലം തനിക്കു തരാൻ ഇവിടെ ഒരു
പണിയുമില്ല..' അയാൾ അത് കേട്ട് വിഷമിച്ച്
തിരിച്ച് പോകാനൊരുങ്ങി. അപ്പോൾ തമ്പുടമ
അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു,'തനിക്ക് ഒരു
കുരങ്ങന്റെ വേഷം കെട്ടാമൊ? ഇവിടുത്തെ
ഒരെണ്ണം ചത്തു പോയി. അഭ്യാസമൊക്കെ
പഠിപ്പിക്കാൻ ഇവിടെ ആളുണ്ട്. തന്നെ കണ്ടാൽ
തിരിച്ചറിയാത്ത വിധം Make Up ഇടാനും ഇവിടെ
ആളുണ്ട്. തനിക്ക് ഒരു പേടിയും വേണ്ട...' അയാൾ
ഒന്ന് ആലോചിച്ചു, 'എന്തായാലും പഠിച്ച
വിഷയത്തിനു ജോലി കിട്ടുന്നില്ല. ഇവിടെ
നിന്നാൽ കുറച്ച് പൈസയെങ്കിലും കിട്ടും.
വെറുതെ വീട്ടിലിരുന്ന് അപ്പന്റെയും അമ്മയുടെയും
വായിലിരിക്കുന്നത് കേൾക്കണ്ട. കുരങ്ങനെങ്കിൽ
കുരങ്ങൻ'. അങ്ങനെ അയാൾ സമ്മതിച്ചു. കുരങ്ങന്റെ
വേഷം ധരിച്ച് അയാൾ കണ്ണാടിയിൽ
നോക്കിയപ്പോൾ കിടുങ്ങിപ്പോയി. ശരിക്കും ഒരു
കുരങ്ങൻ! ഇനി അല്ല എന്ന് പറഞ്ഞ്
വിശ്വസിപ്പിക്കാനേ പറ്റുള്ളു. അത്രയ്ക്ക് Perfection
ഒരു കുരങ്ങനു പോലും ചിലപ്പൊ തന്നെ
തിരിച്ചറിയാൻ പറ്റില്ല എന്ന് വരും. അങ്ങനെ
അയാൾ സർക്കസിൽ ആളുകളെ കുരങ്ങനായി
കൈയിലെടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം
കളിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ നില
തെറ്റി സിംഹത്തിന്റെ പുറത്തേക്ക് വീണു...
അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. സിംഹം
അയാളെ തന്നെ നോക്കി നിൽക്കുകയാണ്.
അയാൾ പേടിച്ചു വിറച്ചു. കാണികൾക്ക്
അറിയില്ല കുരങ്ങൻ ശരിക്കും മനുഷ്യനാണെന്ന്.
സിംഹം പതിയെ അയാളുടെ അടുത്തേക്ക്
നീങ്ങി... കാണികളെല്ലാം ശ്വാസമടക്കിപ്പി
ടിച്ചിരിക്കുകയാണ്.
.തന്റെ കാര്യത്തിനു ഏതാണ്ട് ഒരു തീരുമാനമായി
എന്ന് അയാൾക്ക് മനസ്സിലായി
.
. സിംഹം അടുത്തുവന്നു. എന്നിട്ട് തല താഴ്ത്തിയിട്ടു
പറഞ്ഞു,
.
.
'എടാ രാജൂ, ഇത് ഞാനാടാ ഹമീദ് നിന്റെ
സീനിയർ, B.tech 2010 ബാച്ച്...... 😛