Tuesday, June 16, 2015

അശോക ചക്രവർത്തി

മൗര്യ സാമ്രാജ്യത്തിന്റെ യുദ്ധവീരൻ അശോക
ചക്രവർത്തി കലിംഗ നാട്ടുരാജ്യം
ആക്രമിച്ചു..
ദയാ നദിക്കരയിൽ വെച്ച് അശോകന്റെ
സൈന്യവും കലിംഗ സൈന്യവും ഏറ്റുമുട്ടി..
ഒരു ലക്ഷം പേർ കൊല്ലപ്പെടുകയും ഒന്നര
ലക്ഷത്തിലേറെ പേർ മുറിവേറ്റ് വീഴുകയും
ചെയ്ത യുദ്ധത്തിനവസാനം അശോക
ചക്രവർത്തി കലിംഗ പിടിച്ചടക്കി...
ഘോര യുദ്ധത്തിനൊടുവിൽ ചോര വീണ് ദയാ
നദി ചുവന്നൊഴുകി എന്ന് ചരിത്രത്തിൽ
എഴുതപ്പെട്ടിരിക്കുന്നു...
.
.
.
.
.
.
.
.
.
യുദ്ധങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യത്വം
വരണ്ടുണങ്ങിപ്പോയ മരുഭൂമികൾ
മാത്രമാണെന്ന് യുദ്ധാനന്തരം അശോക
ചക്രവർത്തി തിരിച്ചറിഞ്ഞു...
യുദ്ധഭൂമിയിൽ ശിരഛേദം ചെയ്യപ്പെട്ട
ശവശരീരങ്ങളും മുറിവേറ്റവരുടെ നിലവിളികളും
അശോകനെ വേട്ടയാടി..
അസ്ഥിത്വ ദുഖമുണർന്ന അദ്ദേഹം ബുദ്ധമതം
സ്വീകരിച്ച് സമാധാനത്തിന്റെ വഴി തേടി..
.
.
.
.
.
.
.
ഒരുദിവസം യുദ്ധത്തിന്റെ നടുക്കമുണർത്തുന്ന
ഓർമ്മകൾ അയവിറക്കി അശോക ചക്രവർത്തി
ഒരു ദിനേശും വലിച്ച് വെയിറ്റിംഗ് ഷെഡിൽ
പിതാമഹന്റെ സ്മരണാർഥം താൻ തന്നെ
തുടങ്ങിയ "ചന്ദ്രഗുപ്ത മൗര്യ മെമ്മോറിയൽ
ഹയർസെക്കണ്ടറി സ്കൂളിൽ" പോകുന്ന
പെമ്പിള്ളേരുടെ വായിൽ നോക്കി
ഇരിക്കുകയായിരുന്നു..!
അപ്പോൾ മീൻ കുട്ടയും തലയിൽ വെച്ച്
കൂവിക്കൊണ്ട് മീൻ കാരി ശാന്തമ്മ അതുവഴി
വന്നു..!
അനന്തവിശാലതയിലേക്ക് ബീഡിപ്പുകയൂതിപ്
പറത്തി നിർവാണ നിഷ്കാസിതനായി
ഇരിക്കുന്ന അശോക ചക്രവർത്തിയോട്
ശാന്തമ്മയാണ് ചരിത്ര പ്രസിദ്ധമായ ആ
ചോദ്യം ആദ്യമായി ചോദിച്ചത്...!
..
.
.
.
.
.
.
.
.
.
.
.
.
.
.
.
" പുരുഷുവിനിപ്പൊ യുദ്ധമൊന്നുമില്ലേ"...?
🙊

No comments:

Post a Comment