Wednesday, July 27, 2016

പ്രണയം

സ്കൂളിൽപഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..
എന്നുംഞങ്ങൾ തമ്മിൽ കാണുമായിരുന്നു.....
ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ
അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച്
ഇങ്ങനെയല്ല കരുതിയത്...
മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും..
അതിനുശേഷംഞാൻഅവളുടെ നിഴലിനെ പോലും
നോക്കിയില്ല...
.
.
.
ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു
കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു
തരുമൊ എന്നു ചോദിച്ചു .? ഞാൻ
കൊടുത്തു 😐😐😐
2 ദിവസത്തിനു ശേഷംഅത് തിരികെതന്നു ..
അതിൽ അവളെഴുതി .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്.,ഇനി
എന്നോട് മിണ്ടാതിരിക്കരുത്..
പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല..
കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി
കൊടുക്കാൻ നേരത്താണ്..
അവൾ അന്നെഴുതിയത് കണ്ടത്
പഠിക്കണകാലത്ത്
ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!!

അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളുംഒന്നു തുറന്നു നോക്കണം..!!😜😜😜😜😜😜😃😃😃

കുമ്പസാരം

ഭാര്യ മരണക്കിടക്കയില്‍ വെച്ച് ഭര്‍ത്താവിനോട്:

“പ്രിയനെ.. എനിയ്ക്കു അങ്ങയോടു എന്റെ തെറ്റുകള്‍ ഏറ്റുപറയണം..”

“അതൊന്നും സാരമില്ല പ്രിയേ.. ഇപ്പോ നിന്റെ ആരോഗ്യമാണു മുഖ്യം..”

“അല്ല.. എനിയ്ക്കെല്ലാം പറയണം.. അല്ലാതെ മരിച്ചാല്‍ എന്റെ ആത്മാവിനു ശാന്തി കിട്ടില്ല. ഞാന്‍ അങ്ങയുടെ പോക്കറ്റില്‍ നിന്നും കാശ് കട്ടെടുത്ത് എന്റെ കാമുകനു നല്‍കാറുണ്ടായിരുന്നു.. നമ്മുടെ ഇളയ മോന്റെ അച്ഛന്‍ അങ്ങല്ല... അങ്ങയുടെ സ്വര്‍ണ മോതിരം മോഷ്ടിച്ച് അങ്ങയുടെ സഹോദരിയുടെ ബാഗിലിട്ടത് ഞാനാണ്.. എന്നോടു ക്ഷമിയ്ക്കില്ലേ...?”

“ഇതൊക്കെ എനിയ്ക്കറിയാമായിരുന്നു പ്രിയേ.. അതുകൊണ്ടാണല്ലോ നിന്റെ ഭക്ഷണത്തില്‍ ഞാന്‍ വിഷം ഒഴിച്ചത്...” !!
😃😊😄😂😜

Sunday, May 8, 2016

ഉസ്താദ്

സുന്ദരിയായൊരു യുവതീയുണ്ടായിരുന്നു.

വീട്ടിനടുത്തുള്ള മദ്രസയിൽ മകനെ അറബി പഠിപ്പിക്കാൻ ചേർത്തു.
അറബി അദ്ധ്യാപകൻ ആ സ്ത്രീയുടെ സൗന്ദര്യത്തിൽ പരവശനായി

ക്ലാസ് തീർന്നപ്പോൾ മാസ്റ്റർ കുട്ടിയോട് പറഞ്ഞു നിന്റെ അമ്മയോട് എന്റെ അന്വേഷണം പറയണം

കുട്ടിയുടെ അമ്മയും തിരിച്ച്‌
സാറിനോടും സലാം പറയാൻ പറഞ്ഞു വിട്ടു.

ഒരാഴ്ചയോളം ഇതു തുടർന്നു

മനസ്താപം തോന്നിയ യുവതി തന്റെ ഭർത്താവിനോട് കാര്യം പറഞ്ഞു.

അടുത്ത ദിവസം യുവതി ഉസ്താദിനെ വീട്ടിലേക്കു വിളിപ്പിച്ചു.

സന്തോഷവാനായ ഉസ്താദ് കുളിച്ചു ഇസ്തിരി ഷർട്ടും ഇട്ട് അത്തറും പൂശി യുവതിയുടെ വീട്ടിലെത്തി

ചായ സൽക്കാരത്തിനു ശേഷം ഉസ്താദു പറഞ്ഞു
നിങ്ങൾ വളരേ സുന്ദരിയാണ് .... നിന്റെ സൗന്ദര്യത്തിൽ ഞാൻ വീണ് പോയി.

യുവതി പറഞ്ഞു ....എനി നാളെ സംസാരിക്കാം എന്റെ ഭർത്താവു വരാൻ സമയമായി

അപ്പോൾ പുറത്ത് ഭർത്താവിന്റെ ശബ്ദം കേട്ടു
ഏതവനാടി അകത്ത്....!!!!!!!

ഉസ്താദ് പേടിച്ചു വിറച്ചു !!!!!!

യുവതി ഉസ്താദിനെ പെട്ടെന്നു ഒരു സാരിയുടുപ്പിച്ചു
സാരിയുടെ തുമ്പ് കൊണ്ട് തലയും മറച്ചു എന്നിട്ട് അടുക്കളയുടെ മൂലയിൽ വച്ചിരുന്ന ആട്ട ചക്കി കാട്ടികൊടുത്തു കൊണ്ടു പറഞ്ഞു നിങ്ങൾ അവിടെയിരുന്നു ഗോതമ്പു പൊടിക്കൂ....
ഞാൻ ചായകൊടുത്ത് ഭർത്താവിനെ  പുറത്തു വിടാം...

യുവതി വാതിൽ തുറന്നപ്പോൾ ഭർത്താവ് ചോദിച്ചു നീ ആരോടാണ് സംസാരിച്ചിരുന്നത്

അടുത്ത വീട്ടിൽ പുതുതായി വന്ന ചേച്ചിയാണ് അവർ അടുക്കളയിൽ ഗോതമ്പുപൊടിക്കുകയാണ്

ഏകദേശം ഒരു മണിക്കൂറോളം രണ്ടു പേരും സംസാരിച്ചു..... കഴിഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു എന്നിക്കൊന്നു പുറത്തു പോണം ഞാനിപ്പോൾ വരാo

ഭർത്താവ് പോയ ഉടനെ ഉസ്താദ് സാരിയും വലിച്ചെറിഞ്ഞ് പുറത്തേക്കോടി



15 ദിവസം കഴിഞ്ഞപ്പോൾ

യുവതിയുടെ മകൻ ഉസ്താദിനോട് പറഞ്ഞു

ഉസ്താദ് ഉമ്മ സാറിനോട് അന്വേഷണം പറയാൻ പറഞ്ഞു

😁😁😁😁

നായിന്റെ മോനേ

അന്നു പൊടിച്ച 20 കിലോ ഗോതമ്പ് ഇത്ര പെട്ടെന്ന് തീർന്നോ??????

Tuesday, May 3, 2016

ട്രെയിൻ ഓടിച്ച ശശി

ഒരു ദിവസം ശശി ട്രെയിൻ
ഡ്രൈവ്ചെയ്യുക ആയിരുന്നു,
.
.
.
പെട്ടെന്ന് ട്രെയിൻ
പാളം തെറ്റി പറമ്പിൽ കൂടി
ഓടാൻ തുടങ്ങി
.
.
.
പറമ്പിൽ ഉണ്ടായിരുന്ന ഒരു പാട് പേർ ട്രെയിൻ തട്ടി മരിച്ചു
.
.
.
.
സ്റ്റേഷൻ മാസ്റ്റർ ശശിയെ സസ്പെന്റ് ചെയ്തു : എന്നിട്ട് ശശിയോട് ചോദിച്ചു
" എന്താണ് സംഭവിച്ചത് "
.
.
.
# ശശി: ട്രെയിൻ ഓടിച്ചു
വരുമ്പോൾ ഒരാള് പാളത്തിൽ
കിടക്കുന്നു,
.
.
.
.
സ്റ്റേഷൻ മാസ്റ്റർ : ഒരാളുടെ ജീവന
രക്ഷിക്കാൻ എത്ര
പേരാ മരിച്ചത്
ട്രെയിൻ
അവന്റെ നെഞ്ചിലൂടെ കയറ്റി
വിടാമായിരുന്നില്ലേ?'
.
.
"
sasi :"ഞാനും അതാ നോക്കിയത്,പക്ഷെ
ട്രെയിൻ
അടുത്തു എത്താൻ ആയപ്പോൾ
ആ തെണ്ടി പറമ്പിൽ കൂടി ഓടി''...

Thursday, April 21, 2016

ഹിമവാൻ

ഹിമവാന്‍റെ ഗിരിശൃംഖത്തിലെ മഞ്ഞുരുകുന്നത് എന്ത് കൊണ്ടാണ് ????

പരീക്ഷ ചോദ്യം കണ്ട സുലൈമാന്‍ ആദ്യം ഒന്നമ്പരന്നു , പിന്നെ അവന്‍ ആലോചിച്ചു ....

പണ്ട് ഇച്ചാക്ക് പനി വന്നതും, നെറ്റിയില്‍ ഉമ്മ ഐസ് വെച്ചതും, പനി ചൂടില്‍ ഐസ് ഉരുകി ഒലിച്ചു പോയതും..
പിന്നെ വൈകിയില്ല സുലൈമാന്‍ ഉത്തരം എഴുതി.

" അവനിക്ക് പനിയായത് കൊണ്ട് "

പരീക്ഷ പേപ്പര്‍ നോക്കുന്ന ബാലന്‍ മാഷിന്‍റെ കണ്ണ് നിറഞ്ഞു പോയി...

" അവനി " എന്നാല്‍ ഭൂമി, " അവനിക്ക് പനി " = ഭൂമിക്ക് പനി. ??

അതെ, ആഗോളതാപനം തന്നെ..

എന്തൊരു സാഹിത്യ വാസനയുള്ള പയ്യന്‍.. !!!

ബാലന്‍ മാഷ്‌ കണ്ണീര്‍ തുടച്ചു കൊണ്ട്   നല്‍കി.. എ+

Friday, April 15, 2016

ചാക്കോച്ചൻ

ശക്തിയായി മഴ പെയ്യുന്നു കടയുടെ
അടുത്തേക്ക് ഓടികയറിയ ചാക്കോച്ചനോട്
അവിടെ വായിൽ നോക്കി നിന്നിരുന്ന
ലാസർ അടിമുടി നോക്കിയിട്ടു ചോദിച്ചു
ഇതെന്താ നിങ്ങളുടെ കാലിന്റെ ഇടയിലുടെ
ചോര ഒഴുകുന്നുണ്ടല്ലൊ?? അപ്പൊളാണു
ചാക്കോച്ചൻ അത് ശ്രദ്ധിച്ചത് അത് കണ്ട
ഉടനെ ചാക്കോച്ചൻ ബോധം കെട്ടുവീണു,
എല്ലാവരുടെയും സന്മനസാൽ
ചാക്കോച്ചനെ വേഗം
ആശുപത്രിയിൽഎത്തിച്ചു.. പെട്ടന്നു തന്നെ
ചാക്കോച്ചനെ ഓപ്പറേഷൻ തീയേറ്ററിൽ
കൊണ്ടുപോയി... വാതിലടഞ്ഞുപുറത്തെ
ബൾബ് കത്തി,ഡോക്ടർ പെട്ടന്നു പുറത്തെക്കു
വന്നു..ആരാ ഇദ്ദെഹത്തെ ആശുപത്രിയിൽ
എത്തിച്ചെ എന്നു ചോദിച്ചു , ലാസർ
അഭിമാനത്തോടെ മുന്നോട്ട് വന്നു
ഞാനാണെന്നു പറഞ്ഞു, പറഞ്ഞുതീർന്നതും
ഡോക്ടർ ലാസറിന്റെ കരണത്തടിച്ചതും
ചീത്ത വിളിച്ചതും ഒന്നിച്ചായിരുന്നു
ഒന്നും മനസിലാകാതെ നിന്ന ലാസർനോട് ഡോക്ടര് പറഞ്ഞു മേലാൽ
ഇനി റോഡ് സൈഡിൽ വിൽക്കുന്ന
അഞ്ചുരൂപയുടെ കളർ ജെട്ടിയും ഇട്ടു നടക്കുന്ന
വല്ലവനെയും ഇവിടെ കൊണ്ടു വന്നാൽ
ഇതായിരിക്കും അവസ്ഥ
😄😄😄😄😄😄😄😄

Tuesday, March 1, 2016

ബിൽഗേറ്റ് ഇന്റർവ്യു


****
സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം
കൊടുത്തു.. ഏഷ്യയിലേക്ക്
മൈക്രോസോഫ്ററിനു ഒരു ചെയർമാൻ
വേണം..
500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ
ഒരു
മലയാളി ആയിരുന്നു..
ഇൻററർവ്യൂ ആരംഭിച്ചു.. ബില്ഗേറ്റ്സ്
ഉദ്യോഗാർഥികളോട് പറഞ്ഞു..
'ഇതിൽ ജാവ പ്രോഗ്രാം
അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ
പുറത്തു പോകണം'..
200 പേരോളം പുറത്തു പോയി.
മലയാളി സ്വയം പറഞ്ഞു, എനിക്കു
ജാവാ അറിയത്തില്ല
എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല..,
അതുകൊണ്ട്
ഞാൻ പുറത്തു പോകുന്നില്ല..
ബിൽഗേറ്റ്സ് വീണ്ടും പറഞ്ഞു.. " ഈ
കൂട്ടത്തിൽ 200 പേരുടെ ഒരു
ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്തു
പോകണം.."
200 പേര് കൂടി പുറത്തു പോയി .. മലയാളി
വിചാരിച്ചു ഞാൻ ഒരു
സ്ഥലത്തും ജോലി ചെയ്തിട്ടില്ല
എന്നാലും ഇരിക്കാം, എനിക്കു
നഷ്ടപടാൻ
ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ പുറത്തു
പോകുന്നില്ല.
ബിൽഗേറ്റ്സ് അടുത്ത വ്യവസ്ഥ പറഞ്ഞു..
"ഇതിൽ മാനേജ്മെന്റ് വിഷയത്തിൽ
ബിരുദം ഇല്ലാത്തവർ പുറത്തു പോകണം
".. മലയാളി വിചാരിച്ചു പത്താം
ക്ലാസ്സിൽ പഠിപ്പുനിർത്തിയവനാ
ഞാൻ എന്നാലും ഞാൻ പുറത്തു
പോകുന്നില്ല.. 50 പേരു കൂടി പുറത്തു
പോയി.
ബിൽഗേറ്റ്സ് അവസാനത്തെ വ്യവസ്ഥ
കൂടി പറഞ്ഞു . ഇതിൽ ജപ്പാനീസ് ഭാഷ
അറിയാത്തവർ കൂടി പുറത്തു പോകണം"..
മലയാളി സ്വയം പറഞ്ഞു, എനിക്കു
നഷ്ടപെടാൻ ഒന്നും ഇല്ല.. ജപ്പാനീസ്
ഭാഷ പോയീട്ട് അതിന്റെ അക്ഷരങ്ങൾ
കണ്ടാൽ കൂടി അറിയത്തില്ല..
മലയാളി അവിടെ തന്നെ ഇരുന്നു.
അവസാനം മലയാളിയും വേറെ ഒരാളും
മാത്രമായി ഹാളിൽബാക്കി..
ബിൽഗേറ്റ്സ് സന്തോഷത്തോടെ അവരെ
നോക്കി പറഞ്ഞു..
ഇനി നിങ്ങൾ തമ്മിൽ ജാപ്പനിസ്
ഭാഷയിൽ സംസാരിക്കൂ ഞാൻ ഒന്ന്
കേൾക്കട്ടെ..
വളരെ ശാന്തനായി മലയാളി തനിക്കു
അഭിമുഖം ഇരുന്ന ആളോട് ചോദിച്ചു..
തൃശൂരിൽ
എവിടെയാ ? മറ്റെ ആളും വളരെ
ശാന്തതയോടെ മറുപടി പറഞ്ഞു."
കാഞ്ഞാണി 😂😝,താനോ??
വാടാനപ്പള്ളി😎😎😎

മത്തായി

സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി ,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..


മത്തായി : നിങ്ങൾ ആരാണു ??

കാലൻ : ഞാന് കാലനാണ് ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!

മത്തായി : എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??

കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല ..

മത്തായി : അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....

കാലൻ : ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളു

(ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടി ആയി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി )

മത്തായി :
എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!

കാലൻ : ചൂടാകല്ലേ മച്ചാനെ ..!!

month end
target തികക്കാന് മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു...
ഇലെങ്കിൽ
എന്റെ പണി പോകും ..അതാ👺👺👺👺

ആരേയും അന്ധമായി വിശ്വസിക്കരുത്...

Obey traffic rules...😜😜😜😜😜😜

ചികൽസ

നവദമ്പതികള്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു.
പെട്ടെന്ന് നവവധുവിന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.
അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.
ഭര്‍ത്താവ് അവരെ ചേര്‍ത്തു പിടിച്ച് തലയില്‍ ചുംബിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ നവവധു ഭര്‍ത്താവിനോട് പറഞ്ഞു :- എന്തത്ഭുതം എന്‍റെ തലവേദന പാടേ മാറി.

ഭര്‍ത്താവ് :- ഇതൊരു പുതിയ ചികിത്സയാണ്.

കുറേക്കഴിഞ്ഞപ്പോള്‍ നവവധു വീണ്ടും പരാതിപ്പെട്ടു :- യാത്ര മൂലമാകാം.. എന്‍റെ കണ്ണും മൂക്കും വല്ലാതെ വേദനിക്കുന്നു.

ഭര്‍ത്താവ് വീണ്ടുമവരെ ചേര്‍ത്തുപിടിച്ച് കണ്ണിലും, മൂക്കിലും ചുംബിച്ചു.

അല്‍പ്പം കഴിഞ്ഞു നവവധു വീണ്ടും പറഞ്ഞു :- ഇതെന്തു മറിമായം. വേദന അപ്പാടെ മാറി.?

ഭര്‍ത്താവ് :- ഇതു ഞാന്‍ കണ്ടുപിടിച്ച ചികിത്സയാണ്.

ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് എതിര്‍ സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ചോദിച്ചു :
സാറേ പൈല്‍സിനു ചികില്‍സിക്കുമോ ?😆😆😆😆😆😆😆😆😆😆😆😆

Sunday, February 28, 2016

കണ്ടിന്യൂ.....

ഒരു സുന്ദരിയായ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന് കാത്തു നില്‍ക്കുകയായിരുന്നു.
കാത്തു നിന്നു ബോറടിച്ച പെണ്‍കുട്ടി ഭാരമറിയാനായി വേയിങ് മെഷിന്റെ അടുത്തു ചെന്നു.
ഒരു ഒരുരൂപാ നാണയം എടുത്ത് മെഷിനില്‍ ഇട്ടു.
58 കിലോ
പെണ്‍കുട്ടി തന്റെ വലിയ ചെരുപ്പ് ഊരി സൈഡില്‍ വെച്ചു.
എന്നിട്ട് വീണ്ടും ഒരു ഒരുരൂപാ നാണയം മെഷിനില്‍ ഇട്ടു.
56 കിലോ
തന്റെ ജാക്കറ്റ് ഊരി മാറ്റിയിട്ടു വീണ്ടും നോക്കി.
54 കിലോ
മേലങ്കി ഊരി മാറ്റി സൈഡില്‍ വെച്ചു.
എന്നിട്ട് നോക്കി.
52 കിലോ
ഇത്രയുമായപ്പോഴേക്കും നാണയം മുഴുവനും തീര്‍ന്നു.
ഇതെല്ലാം കണ്ടൂ കൊണ്ടിരുന്ന ഒരു പിച്ചക്കാരന്‍ പറഞ്ഞു,
കുട്ടി കണ്‍ടിന്യു ചെയ്തോളൂ, നാണയം എത്ര വേണേലും ഞാന്‍ തരാം.

ത്രൈയംബകം

ഏഴാംക്ലാസ്സിൽ മലയാളം പീരിയഡ് പരിശോധനക്കെത്തിയ വിദ്യാഭ്യാസ ഇൻസെപക്റ്റർ
ക്ലാസിലിരുന്ന്  തന്നെ മിഴിച്ച്നോക്കുന്ന മെയ്തീനോട്ചോദിച്ചു

"ത്രയംബകം വില്ല് ഒടിച്ചതാരാണ്"..?

മൊയ്തീൻ ഒന്ന് പരിഭ്രമിച്ചിട്ട് പറഞ്ഞു
" അള്ളാണെ എന്റെ ബാപ്പാണെ, ഉസ്താദിന്റെ മുട്ട്കാലാണെ ഞമ്മ അപ്പണി
ചെയ്യൂലാ....."

ക്രുദ്ധനായ പരിശോധകൻ മൊയ്തീന്റെ അദ്ധ്യാപകനെ രൂക്ഷമായി
 നോക്കിയിട്ട് ചോദിച്ചു"

എന്താ മാഷേ..! ഇത്.?"

അദ്ധ്യാപകൻ നിഷ്കളങ്ക ഭാവത്തോടെ ഭവ്യതയോടെ മൊഴിഞ്ഞു:-

 "ഇത്തിരി കുരുത്തക്കേടുണ്ടെങ്കിലും ഓൻ ആ പണി ചെയ്യൂല്ലാ"..!

രംഗം വരാന്തയിൽ നിന്നും നിരീക്ഷിച്ച് കൊണ്ടിരുന്ന ഹെഡ് മാഷിനോട് പരിശോധകൻ
തട്ടിക്കയറി 

" എന്താ ഈ കേൾക്കണേ...നിങ്ങടെ സ്കൂളിൽ ഇതെല്ലാമാണോ രീതി..."

ഹെഡ് മാഷ് വിനയം കൈവിടാതെ പറഞ്ഞതാവിത്:-

"മലയാളം
 മാഷ്പറഞ്ഞത് പത്തര മാറ്റ് സത്യം തന്നെയാ മൊയ്തീൻ അപ്പണി
 ചെയ്യൂല്ലാ...."

കലി തുള്ളിയ പരിശോധകൻ വള്ളി പുള്ളി വിടാതെ നടന്ന സംഭവം മുഴുവൻ
വിദ്യാഭ്യാസ വകുപ്പ് മേലാവിലേക്ക് എഴുതി അയച്ചു...!

കുറച്ച്ദിവസംകഴിഞ്ഞ് മേലാവിൽ നിന്നും സ്കൂൾഹെഡ് മാഷിന് ഒരു
 കത്ത് കിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു."

കാര്യം ഗുരുതരമാണെങ്കിലും
എല്ലാം നടന്ന്കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ഒടിഞ്ഞ വില്ല്
പുനസ്ഥാപിക്കണമെന്നും അതിന് വേണ്ടി വരുന്ന തുക
 കണ്ടിജൻസി ഹെഡിൽ ബില്ല് എഴുതി സ്വരൂപിക്കണമെന്നും ഇതിനാൽ
 അറിയിച്ച് കൊള്ളുന്നു."🐸

Thursday, February 25, 2016

തിരുമേനി

" തിരുമേനി ഇന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നൂന്ന് കേട്ടു... എന്ത് പറ്റി?"

"ഹേയ് .. അത്ര കാര്യായിട്ട് ഒന്നു ല്ല്യ.. ഒരു ചെറിയ തലവേദന... വെറുതെ ഡോക്ടറെ ഒന്ന് കണ്ടൂ ന്ന് മാത്രം ... അങ്ങേർക്കും ജീവിക്കണ്ടേ....?"

" എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു ?"

"പേടിക്കാൻ ഒന്നൂല്ല്യ എന്ന് പറഞ്ഞു .... കുറച്ച് മരുന്ന് കുറിച്ചു തന്നു. അത് വാങ്ങിപോന്നു... മരുന്ന് കടക്കാരനും ജീവിക്കണ്ടേ?"

"മരുന്ന് കഴിച്ചിട്ട് എങ്ങനെയുണ്ട്?''

"ഹേയ്... മരുന്ന് ഞാൻ കഴിച്ചില്ല്യ... എനിക്കും ജീവിക്കണ്ടേ?"😔😔😊😝😝😝😂😂😂😂

Wednesday, February 24, 2016

മാർക്ക്

ഭാര്യ : അപ്പുറത്തെ വീട്ടിലെ രമേശന്റെ
മോൾക്ക്‌ കണക്കിൽ 99 മാർക്ക്‌ .... !!
ഭർത്താവ്‌ : ശൊ ... ബാക്കി ഒരു മാർക്ക്‌
എവിടെ പോയി ?
ഭാര്യ : അത്‌ എവിടെയും പോയിട്ടില്ല.
നമ്മുടെ മോൻ കൊണ്ടുവന്നിട്ടുണ്ട്‌ !!😂😂

Sunday, February 21, 2016

കുഞ്ഞ്

കുഞ്ഞ് : അമ്മേ, പുറത്ത് എവിടെയെങ്കിലും അമ്മയോട് ചോദിക്കാതെ പോകാൻ ഞാൻ എത്ര വലുതാകണം?

അമ്മ പുഞ്ചിരിച്ചു കൊണ്ട്: നിൻെറ അച്ഛൻ പോലും അത്ര വലുതായിട്ടില്ല മോനേ!!!
😂😂

ചവിട്ട്

ഓട്ടോയിൽ യാത്ര ചെയ്യുന്ന സ്ത്രീ ഓട്ടോ ഡ്രെവറോട്: "ചേട്ടാ ആ വരുന്നതെന്റെ ഭർത്താവാണ്. ഒന്നു ചവിട്ടണേ "

ഓട്ടോക്കാരൻ " ഞാൻ നിർത്തിത്തരാം നിങ്ങൾ തന്നെ ചവിട്ടിയാ മതി!!!!"

Saturday, February 20, 2016

പേരുകൾ

ഒരേ ക്ലാസിൽ പഠിച്ചിരുന്ന ആറു
കൂട്ടുകാർ ഒന്നിച്ച് ഒരു തീരുമാനം
എടുത്തു. ഭാവിയിൽ വിവാഹം
കഴിഞ്ഞ്, ആദ്യത്തെ കുട്ടിയുടെ
പേരിടുമ്പോൾ, ഓരോരുത്തരും
സ്വന്തം പേരിൻ്റെയും സ്വന്തം
ഭാര്യയുടെ പേരിൻ്റെയും
ആദ്യത്തെ മലയാള അക്ഷരങ്ങൾ
ചേർക്കുമ്പോൾ കിട്ടുന്ന
വാക്കുകൾ കുട്ടിയുടെ പേരായി
സ്വീകരിക്കും എന്നായിരുന്നു ആ
തീരുമാനം. കാലം കുറേ കഴിഞ്ഞു
എല്ലാവരും കല്ല്യാണം കഴിച്ചു.
മാർട്ടിൻ - ക്രിസ്റ്റിനയേയും,
കൃഷ്ണകുമാർ - മിനിമോളെയും,
എഡിസൻ - ലിസയെയും,
ആനന്ദ് - നന്ദിനിയേയും,
ആൽബർട്ട് - മഞ്ജുവിനേയും,
നാരായണൻ - റിയയെയും,
വിവാഹം കഴിച്ചു😂😂

അരിമണി

കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് പുതുമണവാളൻ ആരാഞ്ഞു "നിനക്ക് boyfriends വല്ലവരും ഉണ്ടായിരുന്നോ?"
കേട്ടപാടെ അവൾ മുറിയ്ക്കകത്ത് പോയി ഒരു കവർ എടുത്തു കൊണ്ടുവന്ന് ഭർത്താവിന്റെ കയ്യിൽ കൊടുത്തു. അതിൽ കുറച്ച് അരിമണിയും ഇരുനൂറു രൂപയും ഉണ്ടായിരുന്നു.
"എന്തായിത്?"
"ഓരോ boyfriend നെ കിട്ടുമ്പോഴും ഓരോ അരിമണി ഞാനീ കവറിലിടും"
"ഓഹോ" ഭർത്താവ് ആകാംക്ഷ പുറത്തു കാണിയ്ക്കാതെ എണ്ണി നോക്കി "ഇതിൽ ഏഴ് അരിമണിയുണ്ട്. ഇതൊക്കെ സർവ സാധാരണമാ. അതു സാരമാക്കേണ്ടതില്ല! പക്ഷേ ഈ 200 രൂപയോ?"
"4 കിലോ അരി ഞാൻ വിറ്റു ചേട്ടാ".

Tuesday, February 9, 2016

പകച്ച് പോയ അച്ഛൻ

അയാൾ തന്റെ ഏക മകളുടെ മുറി കടന്നു പോകുമ്പോൾ പതിവിനു വിപരീതമായി വൃത്തിയോടെയും അടുക്കും ചിട്ടയോടെയും കണ്ടപ്പോൾ സംശയത്തോടെ അകത്തേക്ക് ചെന്നു. അവിടെ വെളളകടലാസിൽ എഴുതിയ കുറിപ്പ് കണ്ടു.ഭയത്തോടെ അയാള് അതെടുത്തു വായിക്കാൻ തുടങ്ങി

പ്രിയപ്പെട്ട അച്ഛാ വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്‌. എന്റെ കാമുകൻ തമിഴുനട്ടുകാരൻ ആയ ശൊക്ക ലിംഗ ത്തിന്റെ കൂടെ ഞാൻ വീട് വിട്ടു ഇറങ്ങുകയാണ്. നിങ്ങളോടും അമ്മയോടും വഴക്കിട്ട്‌ ഒരു പ്രതികൂലമായ സാഹചര്യം ഉണ്ടാക്കാൻ നില്കുന്നില്ല.
അതുകൊണ്ടാണ് പറയാതെ പോകുന്നത്. ശൊക്ക അണ്ണന്റെ സ്നേഹം എന്നെ അവന്റെ അടിമയാക്കി. ശൊക്കനെ കണ്ടാൽ അച്ഛന് അത് മനസിലാകും. ശരീരത്തിൽ പലഭാഗങ്ങളിൽ പച്ച കുത്തി യിട്ടുണ്ട്,  കാതിലും കഴുത്തിലും ആഭരണങ്ങളും എന്നാലും നല്ലവനാണ്...
പിന്നെ ഞാൻ ഇപ്പോൾ ഗർഭിണിയാണ് . ഒരു ഗർഭചിദ്രത്തിനു ഞങ്ങൾ തയാറല്ല. ഞങ്ങൾ തമ്മിൽ വയസ്സിനു വ്യത്യാസം ഉണ്ടെങ്കിലും (42 വയസു ഇപ്പോൾ ഒരു അധികം അല്ല നസ്റിയ ഫഹദ് ഓർക്കുക )അവന്റെ കയ്യിൽ പണം ഇല്ലെങ്കിലും ഞങ്ങളുടെ ബന്ധം ദൃഡമായതാണ്.
ശൊക്കാനു എന്നെ കൂടാതെ പല കാമുകി മാരുണ്ടെങ്കിലും എനിക്കെന്നും ഒരു സ്ഥാനം ഉണ്ട്. എന്നിലൂടെ കുറെ സന്താനങ്ങൾ അണ്ണൻ ആഗ്രഹിക്കുന്നു. അണ്ണന് വനത്തിന്റെ അരികിൽ ഭംഗി ഉള്ള ഒരു കുടിൽ ഉണ്ട്. അവിടെ ഞങ്ങൾ താമസിക്കും. അവിടെ അണ്ണൻ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. അത് ഞങ്ങൾ സുഹൃത്തുകൾക്കു വില്പന നടത്തി ജീവിക്കാനാണ് പ്ലാൻ.
കഞ്ചാവ് ബീഡി കുറ്റിയിൽ നിറച്ചു ഞാൻ പുകച്ചു നോക്കി.. ആഹാ .....വളരെ സുഖപ്രദം . ഗവേഷകർ ഐട്സിനു വളരെ വേഗം മരുന്ന് കണ്ടു പിടിക്കുവാൻ പ്രാർത്ഥിക്കുമല്ലൊ ? എങ്കിലെ അണ്ണൻ രോഗത്തിൽ നിന്ന് മുക്തനാകു ...അച്ഛാ നിങ്ങളും അമ്മയും എന്നെക്കുറിച്ച് ഓർത്ത് വിഷമികണ്ട. എനിക്ക് 15 വയസായി. അതിന്റെ പക്വതയും ഉണ്ട് .എന്നെങ്കിലും നിങ്ങളുടെ പേരകുട്ടികളെയും കൂട്ടി ഞങ്ങൾ വരും
എന്ന്
സ്നേഹപൂർവ്വം
അനു
അയാളുടെ മുൻപിൽ ലോകം മുഴുവൻ നിന്ന് കറങ്ങുന്നത് പോലെ തോന്നി..
കത്തിന് താഴെ മറുപുറം കാണുക എന്ന് എഴുതിയിരുന്നു.
വിറയോടെ കത്ത് തിരിച്ചു വായിച്ചു അതിൽ ഇങ്ങനെ എഴുതിയിരുന്നു

അച്ഛാ ഞാൻ മുൻ പേജില് എഴുതിയതൊന്നും സത്യമല്ല .നമ്മുടെ ജീവിതത്തിൽ ഇത് പോലെ എല്ലാം സംഭവിക്കാൻ സാധ്യത ഉണ്ട്. അതെല്ലാം കണക്കു കൂട്ടുമ്പോൾ ഞാൻ കണക്കു പരീക്ഷക്ക്‌ തോറ്റതു ഒന്നുമല്ല... എന്റെ പ്രോഗ്രസ്സ് കാർഡ്‌ മേശ വലിപിൽ ഉണ്ട് .എടുത്തു ഒപ്പിടു.. ഞാൻ ഇന്ദു ചേച്ചിയുടെ വീട്ടിൽ ഉണ്ട്.ദേഷ്യം കുറയുമ്പോൾ വിളിച്ചാൽ മതി

മകൾ

അയാൾ അപ്പോൾ തന്നെ അതെടുത്തു ഒപ്പിട്ടു😊😊😂😂😭😭
പകച്ചു പോയി അച്ചൻ..

Monday, February 8, 2016

ഹരി ഓം

ശശിയും കൂട്ടരും സന്യാസം സ്വീകരിക്കാന് തീരുമാനിച്ചു.😇
.
.
അതിനായി അവര്‍ കാശിയിലേക്ക് യാത്രയായി.👣
.
.
കൂട്ടത്തിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ ശശി ഒരു നിബന്ധന വച്ചു.
.
.

ശശി:
.
"സുഹൃത്തുക്കളേ... നമ്മള്‍ ത്യാഗത്തിൻറെ വഴി തിരഞ്ഞെടുക്കാൻ പോകുകയാണ്.
അതിനാല്‍ ഇനി ലൗകിക സുഖങ്ങൾ ഒന്നും നമുക്ക് ഇല്ല.
ഉദാഹരണത്തിന് യാത്ര യ്ക്കിടയിൽ നമ്മള്‍ ഒരു സുന്ദരിയെ💃 കാണുകയാണെങ്കിൽ മനസ്സ് ഏകാഗ്രമാക്കി
.
'ഹരി ഓം'
.
എന്നു പറയണം. അത് നമ്മുടെ മനസ്സിനെ നിയന്ത്രിക്കും."
.

   അവര്‍ യാത്ര തുടങ്ങി.  കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കൂട്ടത്തിലെ ഒരാള്‍ 'ഹരി ഓം' എന്ന് പറഞ്ഞു.  💃
.

അപ്പോള്‍ ശശി അടക്കം ബാക്കിയെല്ലാരും ഒരേ സ്വരത്തിൽ
.
.
.

     "എവിടെ?"😆😆😆
😄😄😄👆👆
.

Friday, February 5, 2016

മത്തായി

മദ്യപാനിയായ  മത്തായിയെ  നന്നാക്കിയെടുക്കാൻ  ഭാര്യ  ഒരു ധ്യാന കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി!
ധ്യാനം കഴിഞ്ഞതോടെ മത്തായി നല്ലവനായി. വീട്ടിൽ  വന്ന്  അയാൾ  വിവിധ ബൈബിൾ വാക്യങ്ങൾ എഴുതി എല്ലാമുറിയുടെ, വാതിലിന്  മുകളിലും ഒട്ടിച്ചുവച്ചു. ഒരു ബൈബിൽ വാക്യം  വേലക്കാരിയുടെ മുറിയുടെ വാതിൽക്കലും ഒട്ടിച്ചു വച്ചു .

അന്ന്  വൈകുന്നേരമായപ്പോൾ  ആ വീട്ടിലെ   യുവതിയായ വേലക്കാരി  ദേഷ്യത്തോടെ  ഓടിവന്നു മത്തായിയുടെ ഭാര്യയോട്  പറഞ്ഞു : കൊച്ചമ്മേടെ കെട്ടിയോൻ  ധ്യാനം കൂടികഴിഞ്ഞപ്പം  പണ്ടത്തേക്കാളും  വഷളായല്ലോ!
എന്തുപറ്റി ?  കൊച്ചമ്മ ഉത്കണ്ഠയോടെ ചോദിച്ചു .

വാ കാണിച്ചു തരാം എന്നുപറഞ്ഞു കൊച്ചമ്മയെ വിളിച്ചുകൊണ്ടു കൊണ്ട്  അവർ  അവളുടെ മുറിയിലേക്ക് ചെന്ന്  മുറിയുടെ വാതിലിൽ എഴുതിവച്ച ബൈബിൾ വാചകം കാണിച്ചു  കൊടുത്തു .

.ഏ

കൊച്ചമ്മ വായിച്ചുനോക്കി :മകളെ ഉണർന്നിരിക്കുക . രാത്രിയുടെ ഏതു യാമത്തിലും നിന്റെ യജമാനൻ നിന്നെ സന്ദർശിക്കുന്നതാണ്..😛😛😛😜😜

Friday, January 22, 2016

ജോണി

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌...മാതാപിതാക്കളെ ബഹുമാനിക്കണം...മോഷ്ട്ടിക്കരുത്...കൊല്ലരുത്...വ്യഭിചാരം ചെയ്യരുത്...

ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു...

"അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു"

അമ്മ കുഴങ്ങി...എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു...

"അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം  ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്"

ഓ...അപ്പൊ അതാണ് വ്യഭിചാരം. അപ്പൊ കുബ്ബസ്സാരിക്കണം.

പിറ്റേന്ന് രാവിലെ കുർബ്ബാനക്ക് മുൻപേ ജോണി പള്ളിയിലെത്തി. ഭാഗ്യം! ഫാ. ടോമിച്ചൻ കുബസാരക്കൂട്ടിലുണ്ട്.

ജോണിയുടെ ഊഴം വന്നു...ചെയ്ത പാപങ്ങളെ ഓർത്ത് മനസ്ഥാപപെട്ട് കുബ്ബസ്സാരിക്കാൻ ജോണി അച്ചന്റെ മുൻപിൽ മുട്ടുകുത്തി...

"ഈശോ മിഷിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ"

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

അച്ചൻ ആശീർവദിച്ച് പ്രതിവചിച്ചു.

"പിച്ചീട്ടുണ്ട്...മാന്തീട്ടുണ്ട്...കള്ളം പറഞ്ഞിട്ടുണ്ട്...ചീത്ത പറഞ്ഞിട്ടുണ്ട്...അമ്മയോട് ദേഷ്യപ്പെട്ടിട്ടുണ്ട്...പള്ളീൽ ഇരുന്ന് വർത്താനം പറഞ്ഞിട്ടുണ്ട്...വ്യഭിചാരം ചെയ്തിട്ടുണ്ട്..."

"ങേ"..അച്ചൻ ഞെട്ടിത്തരിച്ച്‌ തിരിഞ്ഞുനോക്കി.

"നീയോ"

"അതേ അച്ചാ"

"എപ്പോ? എവിടെ വച്ച്?" ഒരു ചെറു പുഞ്ചിരിയോടെ അച്ചൻ ചോദിച്ചു.

"വീട്ടില് വച്ച്, സ്കൂളിൽ വച്ച്...ഒരു ദിവസ്സം പലതവണ"

"പോടാ വെറുതെ കള്ളം പറയാത്"

"അച്ചന് വിശ്വാസ്സമായില്ലെങ്കിൽ ഞാൻ ചെയ്ത് കാണിക്കാം അച്ചോ"

ഇതും പറഞ്ഞ് ജോണി കുബ്ബസ്സാരക്കൂട്ടിൽ നിന്നും വെളിയിൽ വന്ന് അച്ചനും നാട്ടുകാരും കാൺകെ അഞ്ചാറു തവണ മലക്കം മറിഞ്ഞു കാണിച്ചു. അച്ചൻ അതുനോക്കി ചിരിച്ചു. ജനം അന്തംവിട്ടു.

കുബ്ബസ്സാരിക്കാൻ ലൈനിൽ നിന്ന മറ്റു വിശ്വാസ്സികൾക്ക് അതോടെ മതിയായി. പാപങ്ങൾക്ക് ഇത്രേം വലിയ പ്രായശ്ചിത്തം കൊടുക്കുന്ന അച്ചന്റെ അടുത്ത് എങ്ങനെ കുബ്ബസ്സാരിക്കും!

ഒരെണ്ണം പിന്നവിടെ നിന്നില്ല.