Btech പാസായ രാജു ജോലി
അന്വേഷിച്ചു നടക്കുകയായിരുന്നു.
പോയിടത്തെല്ലാം ഓരോരോ കാരണങ്ങൾ
പറഞ്ഞു അയാളെ തിരിച്ചയച്ചു. അങ്ങനെ ജോലി
ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോൾ അയാൾ
ഒരു സർക്കസ് കമ്പനിയുടെ പരസ്യം കണ്ടു. അയാൾ
അവിടെ ചെന്നു. എന്തെങ്കിലും ഒരു ജോലി
തരണമെന്ന് തമ്പുടമയോട് ആവശ്യപ്പെട്ടു. അയാൾ
പറഞ്ഞു,'താൻ പഠിച്ച വിഷയത്തിനു പറ്റിയ
പണിയൊന്നും ഇവിടെയില്ല. വൃത്തിയാക്കാനും
ഭക്ഷണം വെയ്ക്കാനും ഇവിടെ ആവശ്യത്തിനു
ആളുണ്ട്. തൽക്കാലം തനിക്കു തരാൻ ഇവിടെ ഒരു
പണിയുമില്ല..' അയാൾ അത് കേട്ട് വിഷമിച്ച്
തിരിച്ച് പോകാനൊരുങ്ങി. അപ്പോൾ തമ്പുടമ
അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു,'തനിക്ക് ഒരു
കുരങ്ങന്റെ വേഷം കെട്ടാമൊ? ഇവിടുത്തെ
ഒരെണ്ണം ചത്തു പോയി. അഭ്യാസമൊക്കെ
പഠിപ്പിക്കാൻ ഇവിടെ ആളുണ്ട്. തന്നെ കണ്ടാൽ
തിരിച്ചറിയാത്ത വിധം Make Up ഇടാനും ഇവിടെ
ആളുണ്ട്. തനിക്ക് ഒരു പേടിയും വേണ്ട...' അയാൾ
ഒന്ന് ആലോചിച്ചു, 'എന്തായാലും പഠിച്ച
വിഷയത്തിനു ജോലി കിട്ടുന്നില്ല. ഇവിടെ
നിന്നാൽ കുറച്ച് പൈസയെങ്കിലും കിട്ടും.
വെറുതെ വീട്ടിലിരുന്ന് അപ്പന്റെയും അമ്മയുടെയും
വായിലിരിക്കുന്നത് കേൾക്കണ്ട. കുരങ്ങനെങ്കിൽ
കുരങ്ങൻ'. അങ്ങനെ അയാൾ സമ്മതിച്ചു. കുരങ്ങന്റെ
വേഷം ധരിച്ച് അയാൾ കണ്ണാടിയിൽ
നോക്കിയപ്പോൾ കിടുങ്ങിപ്പോയി. ശരിക്കും ഒരു
കുരങ്ങൻ! ഇനി അല്ല എന്ന് പറഞ്ഞ്
വിശ്വസിപ്പിക്കാനേ പറ്റുള്ളു. അത്രയ്ക്ക് Perfection
ഒരു കുരങ്ങനു പോലും ചിലപ്പൊ തന്നെ
തിരിച്ചറിയാൻ പറ്റില്ല എന്ന് വരും. അങ്ങനെ
അയാൾ സർക്കസിൽ ആളുകളെ കുരങ്ങനായി
കൈയിലെടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം
കളിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ നില
തെറ്റി സിംഹത്തിന്റെ പുറത്തേക്ക് വീണു...
അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. സിംഹം
അയാളെ തന്നെ നോക്കി നിൽക്കുകയാണ്.
അയാൾ പേടിച്ചു വിറച്ചു. കാണികൾക്ക്
അറിയില്ല കുരങ്ങൻ ശരിക്കും മനുഷ്യനാണെന്ന്.
സിംഹം പതിയെ അയാളുടെ അടുത്തേക്ക്
നീങ്ങി... കാണികളെല്ലാം ശ്വാസമടക്കിപ്പി
ടിച്ചിരിക്കുകയാണ്.
.തന്റെ കാര്യത്തിനു ഏതാണ്ട് ഒരു തീരുമാനമായി
എന്ന് അയാൾക്ക് മനസ്സിലായി
.
. സിംഹം അടുത്തുവന്നു. എന്നിട്ട് തല താഴ്ത്തിയിട്ടു
പറഞ്ഞു,
.
.
'എടാ രാജൂ, ഇത് ഞാനാടാ ഹമീദ് നിന്റെ
സീനിയർ, B.tech 2010 ബാച്ച്...... 😛
Thursday, August 20, 2015
രാജൂന് കിട്ടിയ പണി
Tuesday, August 18, 2015
നാണു
പലചരക്കു കടയില്‍ തൂക്കിക്കൊടുക്കുന്നവനോട് നാണു പറഞ്ഞു.
"ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി
കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന
സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍
നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം എത്രയായിരിക്കും?"
സോഡ കണ്ണില്‍ തളിച്ചപ്പോഴാണ് പിന്നെ തൂക്കിക്കൊടുക്കുന്നവന്‍ എഴുന്നേറ്റത്.
ആരോ ആശ്വസിപ്പിച്ചു. "ഡാ.. നീ പേടിച്ചു പോയാ?..അരിക്കെന്താ വെലേന്നാ നാണു
ചോദിച്ചെ
Thursday, August 13, 2015
ശ്രദ്ധ
ഭാര്യ:- ഒരു ചെറിയ അശ്രദ്ധ മതി ജീവിതം നശിക്കാന്‍
ഭര്‍ത്താവ്:- ശെരിയാ പെണ്ണ് കാണാന്‍ വന്നപ്പോ പലഹാരത്തില്‍
ആയിരുന്നു എന്റെ ശ്രദ്ധ 😜😃
Monday, August 10, 2015
ക്രെഡിറ്റ് കാർഡ്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര് ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം.
“അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?”
“ങ്ങേ??? എന്താന്ന്??”
“അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....”
“അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല”
“എന്താണ് മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...”😄😄
മാത്തുക്കുട്ടി
പള്ളി പെരുന്നാൾ ....
തിക്കും തിരക്കും ...
കൂടെ വന്ന ഭാര്യയെ കാണുന്നില്ല ...മാത്തുകുട്ടി
അന്വേഷണം തുടങ്ങി ....
അലറി വിളിച്ചാൽ
പോലും കേൾക്കില്ല ....അത്രയ്ക്ക് ശബ്ദ
കോലാഹലം ....
അര മണിക്കൂറായി അന്വേഷണം .....
ഈ പണ്ടാരം എതിലെ പോയി ...... മാത്തുകുട്ടി
ആകെ പരവശൻ .
പെട്ടെന്നൊരാൾ മുന്നിൽ ....ചോദിച്ചു ...എന്ത്
പറ്റി സുഹൃത്തേ....
മാത്തുകുട്ടി വിവരം പറഞ്ഞു ......
ഞാനും എന്റെ ഭാര്യയെ അന്വേഷിച്ചു
നടക്കുകയാണ് .....അയ്യാൾ മാത്തുകുട്ടിയോടു
പറഞ്ഞു ...
ഒരു മണിക്കൂറായി .....
മാത്തുകുട്ടി ചോദിച്ചു ...തങ്ങളുടെ ഭാര്യയെ കണ്ടാൽ
എങ്ങനെ മനസ്സിലാകും ....ഒരു ഐഡിയ തന്നാൽ
അഥവാ അതുപോലെ ആരെയെങ്കിലും കണ്ടാൽ
നിങ്ങൾ അന്വേഷിക്കുന്നതായി പറയാം ....
അയ്യാൾ പറഞ്ഞു ....പച്ച ചുരിദാർ ,
അഞ്ചടി ഏഴിഞ്ഞു പൊക്കം വരും , നല്ല വെളുത്ത
നിറം , ബ്രൌണ് കളർ തലമുടി
മാത്തുകുട്ടി ചോദിച്ചു : കാഴ്ചക്കെങ്ങനെ?
അയ്യാൾ പറഞ്ഞു :സുന്ദരിയാണ് . പൂച്ചകണ്ണ് ,
പിന്നെ നല്ല ഒത്ത ശരീരം ,.....
നിങ്ങളുടെ ഭാര്യ എങ്ങനെ ?
മാത്തുകുട്ടി :: ആ പുല്ലു പോട്ടെ ...നമുക്ക്
ചേട്ടന്റെ ഭാര്യയെ തപ്പാം ..........!!😳😜
😃😃😜