ബച്ചൻ മധുരം കഴിക്കാറില്ല-ത്രെ !
എങ്കിലും cadbury 's വിൽക്കാൻ മുന്നിലുണ്ട്...
കൊച്ചന്റെ ലാപ്ടോപ് 'ലെനോവോ' യല്ല ...!
എന്നാലും ചാരി നിന്ന് വിൽക്കുന്നുണ്ട്.. !
ഹെർബൽ സങ്കേതങ്ങൾ ഉപയോഗിക്കുന്ന ഐശ്വര്യ
ലക്സിലോ, ദീപിക വിവെൽ- ലോ കുളിക്കാറില്ല ...!
(തെറ്റിദ്ധരിക്കണ്ട .. അഭിമുഖത്തിൽ പറഞ്ഞതാണ് ..)
മാധുരി മാഗ്ഗി നൂഡിൽസ് കഴിക്കാറില്ല... !
വിരാടിന്റെ കാർ ലിവയോ... ഷാരൂഖിന്റെ ഡ്രിങ്ക് പെപ്സിയോ,
കരീനയുടെ ഫോണ്‍ 'മാങ്ങാണ്ടിയോ ' അല്ല !
മുടിയിഴകളെക്കാൾ കേരളത്തിൽ ബ്രാൻഡ് അംബാസിഡർ മാരുള്ള ഇന്ദുലേഖ selfie 'JCB ' വെച്ച്
ചന്തു മേനോൻ പോലും തല ചോറിയുന്നില്ലാന്നാ കേട്ടത്....!
മൊത്തത്തിൽ ഒരൂഹം വെച്ച് ശുപാർശ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ദിവസേന ഉപയോഗിക്കുന്ന രണ്ടു സെലിബ്രിറ്റികളേ ഉള്ളൂന്നാ തോന്നണത്..!
ഒന്ന് വിദ്യാ ബാലനും ... ഒന്ന് അബ്ബാസും... ! ശോചാലയവും.... ഹാർപ്പിക്കും....!
😄😄😄
No comments:
Post a Comment