ഭാര്യ "ദുഷ്ടാ നിങ്ങൾ നമ്മുടെ എട്ടും പൊട്ടും തിരിയാത്ത മോനെ ബീവ്റെജിൽ ക്യൂ നില്ക്കാൻ വിട്ടില്ലേ ?
ഭർത്താവ് : എടീ അവൻ പോയി ക്ഷമ.. അനുസരണ.. ത്യാഗം,. മര്യാദ,.. മതേതരത്തം,. എല്ലാംപഠിക്കട്ടെ...😜😝😂
Tuesday, October 27, 2015
ബിവറേജ്
Saturday, October 24, 2015
വിമാനം
ഒരു എഞ്ചിനീറിംഗ് കോളേജിലെ അദ്ധ്യാപകരെല്ലാം കൂടി ടൂര്‍ പോകാനായി എയര്‍ പോര്‍ട്ടിലെത്തി ചാര്‍ട്ടര്‍ ചെ യ്തിരുന്ന വിമാനത്തില്‍ കയറി. എല്ലാവരും കയറിക്ക ഴിഞ്ഞശേഷo എയര്‍ ഹോസ്റ്റസ് മൈക്കില്‍ കൂടി ഇങ്ങനെ അനൌണ്സ് ചെയ്തു :-
" നമ്മള്‍ സിംലയ്ക്ക് പറക്കാന്‍ പോകുകയാണ്. നിങ്ങ ളുടെ ഈ ഉല്ലാസയാത്ര ശുഭകരമാ കട്ടെ എന്നാശംസി ക്കുന്നു. ഒപ്പം ഒരു സന്തോഷ വാര്‍ത്തകൂടി.ഈ വിമാനം നിര്‍മ്മിച്ചിരിക്കുന്നത് നിങ്ങളുടെ കോളേജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ്. മാത്രവുമല്ല ഈ വിമാനത്തി ന്‍റെ ആദ്യപറക്കലാണിന്ന്. "
അനൌണ്സ്മെന്‍റ് തീര്‍ന്നതും അദ്ധ്യാപകര്‍ ഒന്നടങ്കം വാതില്‍ തുറ ന്നു പുറത്തേക്കോടി.പക്ഷേ പ്രിന്‍സിപ്പല്‍ മാത്രം പോയില്ല. അദ്ദേഹം തന്‍റെ സീറ്റില്‍ ഉറച്ചിരുന്നു. വിമാന ത്തിന്‍റെ പൈലറ്റ് പ്രിന്‍സിപ്പലിന്റെ അടുത്തു ചെന്ന് ചോദിച്ചു :-
" എല്ലാവരും പുറത്തുപോയി. അങ്ങേന്താണ് പോകാ ഞ്ഞത് ? അങ്ങേക്ക് ഭയമില്ലേ ? "
പ്രിന്‍സിപ്പലിന്റെ മറുപടി :- "എനിക്കൊട്ടും ഭയമില്ല. എന്‍റെ കോളേജിലെ അദ്ധ്യാപകരേക്കാള്‍ എനിക്ക് വിദ്യാര്‍ഥികളില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്.......
.
.
.
.
.
.
.
.
.
ഈ വിമാനം സ്റ്റാര്‍ട്ട് ആകില്ല."😛😛😛😛😛
Tuesday, October 20, 2015
തിരുമേനി
" തിരുമേനി ഇന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നൂന്ന് കേട്ടു... എന്ത് പറ്റി?"
"ഹേയ് .. അത്ര കാര്യായിട്ട് ഒന്നു ല്ല്യ.. ഒരു ചെറിയ തലവേദന... വെറുതെ ഡോക്ടറെ ഒന്ന് കണ്ടൂ ന്ന് മാത്രം ... അങ്ങേർക്കും ജീവിക്കണ്ടേ....?"
" എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു ?"
"പേടിക്കാൻ ഒന്നൂല്ല്യ എന്ന് പറഞ്ഞു .... കുറച്ച് മരുന്ന് കുറിച്ചു തന്നു. അത് വാങ്ങിപോന്നു... മരുന്ന് കടക്കാരനും ജീവിക്കണ്ടേ?"
"മരുന്ന് കഴിച്ചിട്ട് എങ്ങനെയുണ്ട്?''
"ഹേയ്... മരുന്ന് ഞാൻ കഴിച്ചില്ല്യ... എനിക്കും ജീവിക്കണ്ടേ?"😆
മലയാളി& ക്രിസതുമതം
കേരളത്തില്‍ ക്രിസ്തുമതം പ്രചരിച്ചതെ
ങ്ങിനെ ?
സെന്റ് തോമസ് (തോമാശ്ലീഹാ)
കേരളത്തില്‍ വന്നു ഇങ്ങനെ പറഞ്ഞു.
"യേശു നിങ്ങളുടെ പാപങ്ങള്‍ തീര്‍ക്കാന്‍
കുരിശില്‍ മരിച്ചു "
മലയാളികള്‍ ചോദിച്ചു "അതെന്തിന് ?
അങ്ങോര്‍ക്ക് വേറെ ജോലിയൊന്നും
ഇല്ലാരുന്നോ ?"
തോമാശ്ലീഹ ഞെട്ടിപ്പോയി. എങ്കിലും
വിട്ടില്ല. അദ്ദേഹം പറഞ്ഞു
"പക്ഷെ മൂന്നാം നാള്‍ യേശു
ഉയര്‍ത്തെഴുന്നേറ്റു"
മലയാളികള്‍ പറഞ്ഞു "ഓ പിന്നേ.
വിരട്ടല്ലേ സായിപ്പേ. ഉടായിപ്പ് ഒന്നും
ഇങ്ങോട്ട് വേണ്ട. മരിച്ചിട്ട്
എഴുന്നെല്‍ക്കുകയോ ? മരിച്ചു
കാണില്ല. അത്ര തന്നെ. വേറെ നമ്പര്‍
വല്ലതും ഉണ്ടോ?"
തോമാശ്ലീഹ വീണ്ടും ശ്രമിച്ചു
"യേശു കുഷ്ടരോഗിയെ സുഖപ്പെടുത്തി"
മലയാളികളുടെ കോറസ് "ഒന്ന് പോടാപ്പാ.
അതൊക്കെ ഇവിടത്തെ വൈദ്യരുടെ
കുഞ്ഞുങ്ങള്‍ ചെയ്യുന്ന ചെറിയ
കാര്യങ്ങള്‍ "
തോമാശ്ലീഹ അമ്പരന്നു. ഇവന്മാരെ
എങ്ങനെ വിശ്വസിപ്പിക്കും ? മതം
മാറ്റാതെ തിരിച്ചു ചെന്നാല്‍
കുനിച്ചു നിര്‍ത്തി ഇടിക്കും.
എന്താപ്പോ ഒരു വഴി ?
തൊമശ്ലീഹ വീണ്ടും പറഞ്ഞു
"യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം
പേരെ ഊട്ടി"
മലയാളികള്‍ "ഊട്ടി അല്ല സായിപ്പേ
കൊടൈക്കനാല്‍.."
തോമശ്ലീഹയ്ക്ക് മതിയായി.
അവസാനക്കൈ എന്നോണം ഇങ്ങനെ
പറഞ്ഞു.
"യേശു വെള്ളം വീഞ്ഞാക്കി"
"ങേ ? തന്നെ ? വാടാ പിള്ളേരെ..
ഇതാണ് നമ്മടെ ആള്"
മലയാളികള്‍ 25% പേര്‍ അപ്പോള്‍
തന്നെ ക്രിസ്തുമതത്തില്‍ ചേര്‍ന്നു.
...😂😂
Wednesday, October 14, 2015
40,000 രൂപ
ഭാര്യ കുളിച്ചിറങ്ങാൻ നേരത്താണ് ഭർത്താവ് കുളിമുറിയിലേക്കു കയറിയത്. അതേ സമയത്ത് തന്നെ കാളിംഗ് ബെൽ ആരോ അടിക്കുകയും ചെയ്തു. ഭാര്യയാകട്ടെ പെട്ടെന്നൊരു ബാത്ത് ടവൽ എടുത്തു ചുറ്റി അങ്ങോട്ട് ചെന്ന് വാതിൽ തുറന്നു. അത് അടുത്ത വീട്ടിലെ ബാബു ആയിരുന്നു
"ഒരൊറ്റ തവണ ആ ടവൽ അഴിച്ചു കാണിക്കാമെങ്കിൽ ഈ നിമിഷം ഞാൻ നിങ്ങൾക്ക് 40000 രൂപ തരും"
അവളെന്തെങ്കിലും മിണ്ടുന്നതിനു മുൻപ് ബാബു എടുത്തടിച്ച മാതിരി പറഞ്ഞു. ഒരു നിമിഷം ചുഴിഞ്ഞാലോചിച്ച ശേഷം ആ സ്ത്രീ ദേഹത്താകെയുണ്ടായിരുന്ന ആ തുണി അഴിച്ചു പൂർണനഗ്നയായി അവന്റെ മുമ്പിൽ നിന്ന് കൊടുത്തു. ഇത്തിരിനേരം ബാബു അവളെ അങ്ങനെ നോക്കിനിന്ന്, ശേഷം 40000രൂപയും അവൾക്കു കൊടുത്തിട്ട് തിരിച്ചു പോയി.
ഭാര്യ വീണ്ടും തുണി ചുറ്റി അകത്തേക്ക് നടക്കവേ കുളിമുറിയിൽ നിന്ന് ഭർത്താവ് വിളിച്ചു ചോദിക്കുന്നു " അതാരായിരുന്നു?"
"അത് അടുത്ത വീട്ടിലെ ബാബു" അവൾ മറുപടി പറഞ്ഞു.
"ഓ അത് ശരി," ഭർത്താവ് ആകാംക്ഷയോടെ തുടർന്നു, " എനിക്ക് തരാനുള്ള 40000 രൂപയുടെ വല്ല കാര്യവും അവൻ പറഞ്ഞോ?" !!!!!😳😳😂😂😂😱😱😱😱
Monday, October 12, 2015
ജ്യോൽസ്യൻ
ജോത്സ്യൻ: നിങ്ങളുടെ ഭാര്യയുടെ പേര് ശാന്ത എന്നാണല്ലേ ?
ശശി: തന്നെ... തന്നെ...
ജോത്സ്യൻ: മക്കൾ രണ്ടാണും, ഒരു പെണ്ണും ?
ശശി: അതെ സ്വാമീ.
ജോത്സ്യൻ: ഭാര്യയുടെ അമ്മ കൂടെ താമസിക്കുന്നു...
ശശി: ഹോ... കറക്ട് സ്വാമീ...
ജോത്സ്യൻ: നിങ്ങൾ ഇന്നലെ രണ്ടു കിലോ പഞ്ചസാരയും, മൂന്നു കിലോ ഗോതമ്പും വാങ്ങി...
ശശി: അപാരം... സ്വാമീ അപാരം...
ജോത്സ്യൻ: ഉണ്ട..! ഇറങ്ങിപ്പോടാ കോപ്പേ...
ഇനി വരുമ്പോൾ ജാതകം വേണം കൊണ്ടു വരാൻ...
റേഷൻ കാർഡല്ല..!!!