Monday, June 29, 2015
ഭാര്യയുടെ ഉപദേശം
അമ്മ & മോൾ
മകള് : ഞാന് എന്റെ Lover-മായി Chatting ല് ആയിരുന്നു , ഞങ്ങള് Like – ല് ആണമ്മേ ‘
അമ്മ ‘മോളെ ഇന്ന് അവന് നിന്നെ Like ചെയ്തു, നാളെ നിന്നെ വല്ലവര്ക്കും Share ചെയ്യുമോ എന്നാര്ക്കറിയാം?
മകള് : അമ്മെ വെറുതെ poke ചെയ്യാന് നില്ക്കണ്ട ‘
അമ്മ : മോളെ നാട്ടില് ഇത് Notification ആക്കുന്നതിനു മുന്പ് നീ ഈ ബന്ധം അങ്ങ് Block ചെയ്‌തേക്കു ‘ മകള് : ഇല്ലമ്മേ , ഞങ്ങള് പരസ്പ്പരം Like ചെയ്തു പോയി , ഇനി Unlike ചെയ്യാന് കഴിയില്ല’
അമ്മ : മോളെ Like ല് തുടങ്ങുന്ന ബന്ധങ്ങള് Game ആണ് അവസാനിക്കുന്നത്… Google – ല് വച്ചാല് വൈറസ് കേറും Twitter – ല് ഇട്ടാല് hack ചെയ്യും എന്ന് കരുതി എത്ര കഷ്ടപ്പെട്ടാണ് നിന്നെ വളര്ത്തിയത് എന്നറിയാമോ?
മകള് : അമ്മ എന്നോട് ക്ഷമിക്കണം , എന്റെ inbox – ല് എന്റെ Lover send ചെയ്ത ഒരു Message വളരുന്നുണ്ടമ്മേ‘
അമ്മ : മോളെ …അത് കംപ്ലീറ്റ് Download ആകുന്നതിനു മുന്പ് നമുക്കങ്ങ് delete ചെയ്യണം ‘
മകള് : അങ്ങനെ സംഭവിച്ചാല് ഈ Wall ന്‍റെ ഉത്തരത്തില് ഞാന് Tag ചെയ്തു ചെയ്തു Deactivate ആകും ‘ അമ്മ : ദൈവമേ നീ എന്തിനു എനിക്കീ Settings തന്നു ?
ഡോക്ടര്‍
ശശി : "ഡോക്ടര്‍, എനിക്ക് എന്ത് കഴിച്ചാലും രുചി അറിയാന്‍ പറ്റുന്നില്ല."
ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന് ഇയാളുടെ വായില്‍ ഒഴിക്കു..." സിസ്റ്റര്‍ അത് പോലെ ചെയ്തു,...
ശശി പൊട്ടിത്തെറിച്ചു..... " ഛെ!!! ഇത് മൂത്രം അല്ലെ?? ഡോക്ടര്‍ എന്ത് പണിയാണ് ചെയ്തത്....???" ഡോക്ടര്‍ : കണ്‍ഗ്രാറ്റ്സ്, നിങ്ങളുടെ നാവിനു ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ല. അയാള്‍ ഇള്ഭ്യനായി 300 രൂപയും നഷ്ടപ്പെട്ടു തിരിച്ചു പോയി...
ഒഴാച്ച കഴിഞ്ഞു അയാള്‍ വീണ്ടും എത്തി. കഴിഞ്ഞ തവണ പോയ 300 തിരിച്ചു പിടിക്കണം, എങ്ങനെ എങ്കിലും 1000 രൂപ അടിചെടുക്കനം...
ശശി : "ഡോക്ടര്‍, എനിക്ക് ഓര്മ ശക്തി കിട്ടുന്നില്ല, മരുന്ന് കഴിച്ചിട്ട് ഒന്നും ഒരു ഫലവും ഇല്ല"
ഡോക്ടര്‍ : "സിസ്ടര്‍, ആ 22 ആം നമ്പര്‍ ബോക്സില്‍ ഉള്ള തുള്ളി മരുന്ന് ഇയാളുടെ വായില്‍ ഒഴിക്കു..." ശശി : ഡോക്ടര്‍!!!! അത് മൂത്രം അല്ലെ????
ഡോക്ടര്‍ : "കണ്ഗ്രട്സ് എഗൈന്‍, 300 രൂപ കൌണ്ടറില്‍ അടച്ചാ മതി!".... ശശി വീണ്ടും ശശി.....☺
Sunday, June 21, 2015
സാന്താസിംഗ്
ഒരു ദിവസം സർദാർജി തൻറെ ബിൽഡിംഗിന്റെ പതിമൂന്നാം നിലയിലെ ഓഫീസിൽ ഇരിക്കുമ്പോൾ ..ഒരാൾ ഓടിവന്ന് വിളിച്ചു പറഞ്ഞു..
" സാന്താസിംഗ്.... നിങ്ങളുടെ മകൾ പ്രീതോ ഇപ്പോൾ ഒരു അപകടത്തിൽ മരിച്ചു."
.
.
സർദാർജി ഇത് കേട്ട് പരിഭ്രാന്തനായി.
എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പട്ട് ...ഓഫീസിന്റെ ജനലിൽക്കൂടി പുറത്തേക്ക് എടുത്ത് ചാടി.
.
.
താഴേക്ക് വീണു കൊണ്ടിരിക്കുമ്പോൾ പത്താം നിലയെത്തിയപ്പോഴാണ് അവൻ ഓർത്തത്.. തനിക്ക് പ്രീതോ എന്ന പേരിൽ ഒരു മകളില്ലല്ലോ എന്ന്!
.
.
അഞ്ചാം നിലക്കടുത്തെത്തിയപ്പോഴാണ് അവൻ ഓർത്തത്.. താൻ കല്ല്യാണം കഴിച്ചിട്ടില്ല എന്ന്!!!
.
.
താഴെ നിലം തൊടാറായപ്പോളാണ് അവൻ ഓർത്തത് തന്റെ പേര് സാന്താസിംഗ് എന്നല്ലാ!!!
Saturday, June 20, 2015
ഫോൺബൂത്ത്
ടെലിഫോൺബൂത്തിന് പുറത്ത് പുറത്ത് കാത്ത് നിന്ന് അക്ഷമനായ ആൾ അകത്തുള്ള ആളോട് : " താൻ ഫോണും പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ ആയി..
ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടുമില്ലാ..!!!"
അകത്തുള്ളയാൾ: "ശ്ശ്... ഞാൻ എന്റെ ഭാര്യയോട് സംസാരിക്കുകയാ..!!!"
ഡോക്ടറും രോഗിയുടെ ഭാര്യയും
ഡോക്ടർ: നിങ്ങളുടെ ഭർത്താവിന് കുറച്ച് വിശ്രമവും സമാധാനവും അത്യാവശ്യമാണ്. അതുകൊണ്ട് ഇത് കുറച്ച് ഉറക്ക ഗുളികകളാണ്.. എടുത്തോളൂ...
ഭാര്യ: എപ്പോളാണ് ഞാനിത് പുള്ളിക്കാരന് കൊടുക്കേണ്ടത്..😌
.
.
ഡോക്ടർ: അത് നിങ്ങൾക്ക് കഴിക്കാൻ തന്നതാണ്.😳
😄😄😄😄😄😄
ഞമ്മളു പണ്ട് സൗദീല്...
പണ്ട് ഞമ്മള് സൗദിയിലെ ഒരു
ലോറിയിൽ ഡ്രൈവറായി പോണ കാലം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരോസം ഞമ്മളിങ്ങനെ ഇരുന്നൂറ് ഇരുനൂറ്റിബത് സ്പീഡില് പോവുബോ
ആളും മന്സ്സനും ഇല്ലത്ത ഇല്ലാത്ത ഒരു സ്ഥലത്ത് എത്തൃപ്പൊ
ഞമ്മള വണ്ടീൻ്റെ പെട്രോള് അങ്ങട്ട് തീർന്ന് ,
കഴിഞ്ഞില്ലേ കഥ !!!
കൊറേ നേരം ഞമ്മള് ആലോയിച്ച്, എന്ത് ചയ്യും !!!
ഞമ്മളെ നാട്ടില് കുഴിച്ചാൽ വെള്ളം കിട്ടുബോലെ
സൗദീല് പെട്രോളും ഡീസലുമാണല്ലൊ കിട്ട ?
പിന്നൊന്നും നോക്കീല്ല !!
ലോറീല് ഇണ്ടായിന കൈക്കോട്ട് എട്ത്ത് മരുഭൂമീല് കുഴിക്കാന് തൊടങ്ങി
,പടച്ചോൻ്റെ കുത്റത്തോണ്ട് അതികം കുഴിക്കേണ്ടി വന്നില്ല ! ,
പെട്രോള് അങ്ങട്ട് വന്നിട്ട് ഞമ്മക്ക് സ്വാസ്സം മുട്ടിപ്പോയി
ബക്കറ്റോണ്ട് മുക്കി ഒഴിച്ച് ടാൻക് ഫുള്ളാക്കി
സ്റ്റാർട്ടാക്കി ഒറ്റ വിടല.....
കൊറച്ചങ്ങട്ട് കഴിഞ്ഞപ്പോള്ണ്ട് മക്കളെ വണ്ടി ഇങ്ങനെ ആടി ഉലയന്ന്
തലപൊറത്തേക്കിട്ട നോക്കുബോ ആണ് കാണ്ന്നത് ഞമ്മളെ ലോറി എയരിലിങ്ങനെ പറക്കാ......
സംഭവം എന്താണെന്ന് ഞമ്മക്ക് അപ്പളാണ് തിരിയിണത്
ഞമ്മക്ക് കുഴിച്ചപ്പൊ കിട്ടിയത്
വിമാനത്തില് ഒഴിക്കണ പെട്രോളാണ്
😜
Thursday, June 18, 2015
ശശി
അടിച്ചു പൂസായി തറയിൽ കിടന്നുറങ്ങിയ ശശി രാവിലെ എഴുന്നേറ്റ് ഭാര്യയോട്..
.
.
നീ ഇന്നലെ അടുക്കള വാതിൽ തുറന്നിട്ടിരുന്നോ..?
.
.
ഭാര്യ.: അതെ..
.
.
ശശി.: എന്തിന്..?
.
.
ഭാര്യ.:
ശുദ്ധവായു കയറാൻ എന്താ കുഴപ്പം..?
.
.
ശശി.: കുഴപ്പമുണ്ട്... ശുദ്ധവായു തിരിച്ചിറങ്ങിയപ്പോൾ എൻെറ വയറ്റത്തു ചവിട്ടി... 😜
Wednesday, June 17, 2015
ഉപദേശി
"അവൻ വരും .. ഉടൻ വരും എല്ലാവരും ഒരുങ്ങിയിരിക്കുക." ഉപദേശിയുടെ പ്രസംഗം സദസ്സിലാകെ മാറ്റൊലി കൊണ്ടു.
ആവേശം കൂടിയ ഉപദേശി കാൽ തെന്നി സ്റ്റേജിൽ നിന്നും താഴേക്ക് വീണു... ഒരമ്മച്ചിയുടെ പുറത്തേക്ക്..!!!!
"ക്ഷമിക്കണം അറിയാതെ പറ്റിപ്പോയതാ.." ഉപദേശി.
"സാരമില്ലാ.. വരും വരും എന്ന് പറഞ്ഞപ്പോൾ അറിയാമായിരുന്നു വരുമെന്ന്.. പക്ഷേ ഇത്രയും പെട്ടന്ന് വരുമന്ന് പ്രതീക്ഷിച്ചില്ല..."!!
ജൻമദിനം
രാമു തന്റെ സുഹ്രുത്ത് ഗോപുവിനോട്: "നാളെ എന്റെ ഭാര്യയുടെ ജൻമദിനം ആണ്.. എന്ത് സമ്മാനമാണ് അവൾക്ക് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു കാര്യമാിട്ടൊന്നും വേണ്ട, 'ഡയമണ്ട് 'ഉള്ള എന്തൂം സന്തോഷമായിരിക്കും എന്ന്.."
ഗോപു: "എന്നിട്ട് നീ എന്താ വാങ്ങിയത്"
രാമു: "ഒരു കുത്ത് ചീട്ട്!!!"
അപ്പുക്കുട്ടൻ
തോമസുകുട്ടി: ഡാ.. കിണറ്റിൽ എലി വീണു കിടക്കുന്നു..
മഹാദേവൻ: ആ എലിപ്പെട്ടി കിണറ്റിൽ ഇടടേയ്...
ഗോവിന്ദൻകുട്ടി: വേണ്ടാ.. നമുക്ക് പൂച്ചയെ ഇറക്കാം..
അപ്പുക്കുട്ടൻ: ആരും പേടിക്കണ്ട...ഞാൻ കിണറ്റിൽ എലിവിഷം കലക്കിയിട്ടുണ്ട്!!"
മലയാളം സിനിമ
സിനിമാതീയറ്ററിനടുത്ത് വച്ച് ഒരാൾ മറ്റൊരാളോട്
"ആ തീയറ്ററിൽ എന്താ ഇത്ര തിരക്ക്.."
"അവിടെ മമ്മൂട്ടിയുടെ പുതിയ പടം 'ദ്രോണ ' ആണ്"
"അത് കാണാനാണോ ഇത്ര ആൾക്കൂട്ടം"!!!?
"ഹേയ്.. അതല്ലാ.. അത് കാണാൻ ആരോ ഒരാൾ ടിക്കറ്റ് മേടിച്ചു... അയ്യാളെ കാണാനാ ഇത്ര തിരക്ക്...!!!"
Tuesday, June 16, 2015
അച്ഛനും മോനും
അച്ഛൻ: പരീക്ഷക്ക് ജയിച്ചാലും തോറ്റാലും ഞാൻ നിനക്ക് ബൈക്ക് വാങ്ങിത്തരും..
മകൻ: ഉറപ്പാണല്ലോ വാക്ക് മാറില്ലല്ലോ??
അച്ഛൻ: അതേ..
മകൻ: ഏത് ബൈക്കാ വാങ്ങിത്തരണേ?
അച്ചൻ: ജയിച്ചാൽ... Pulser 220
.....
.
.
.
.
തോറ്റാൽ ....M80... പോയി മീൻ വിറ്റോ..
കാമുകനും കാമുകിയും
കാമുകി: എന്റെ അച്ചനും അമ്മക്കും ഞാൻ ഒറ്റ മോളാ...
കാമുകൻ:അതിന്???
കാമുകി: അവരെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ലാ.....
.
.എന്റെ കുട്ടിക്കാലത്ത് അവർഎനിക്ക് രാത്രി ഉറങ്ങുന്നത് വരെ പാട്ട് പാടിത്തരും... കഥകൾപറഞ്ഞ് തരും...
.
.പക്ഷേ എന്നാലും ഞാൻ ഉറങ്ങാതെ കിടക്കും...
.
.
.
കാമുകൻ: വെറുതെയല്ല നീ "ഒറ്റമോളായിപ്പോയത്"!
പാരച്യൂട്ട്.
മുതലാളി
എന്ന്,
തിയറ്റർ പൊളിച്ച് കല്യാണആഡിറ്റോറിയം ആക്കിയ ഒരു മുതലാളി 😎 😛
വൃദ്ധനും വാച്ചും
പയ്യന്‍: "സമയം എത്രയായി?"
വൃദ്ധന്‍: "സോറി...!"
പയ്യന്‍: "സമയമാണ് ചോദിച്ചത്..."
വൃദ്ധന്‍: "ഇല്ല. പറയില്ല..."
പയ്യന്‍: "അതെന്താ...?? !!"
വൃദ്ധന്‍: "ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി...
പയ്യന്‍: "അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??"
വൃദ്ധന്‍: "സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ..."
ഭാര്യയും ഭർത്താവും
ഒരു നല്ല റസ്റ്റാറൻ്റിൽ ഭക്ഷണം കഴിക്കാൻ കയറിയ ഭർത്താവും ഭാര്യയും ഓർഡർ ചെയ്ത ഭക്ഷണം മുന്നിലെത്തിയപ്പോൾ.. നല്ല ഗന്ധം മണത്ത് കൊതി പൂണ്ട് ഭർത്താവ് കഴിക്കാൻ തിടുക്കം കാട്ടി..
ഭർത്താവ്: അടിപൊളി ബിരിയാണി..നമുക്ക് കഴിക്കാം
ഭാര്യ: ചേട്ടൻ എപ്പോളും പ്രാർത്ഥന ചൊല്ലിയിട്ടാണല്ലോ ഭക്ഷണം കഴിക്കാറ്..മറന്ന് പോയോ..
ഭർത്താവ്: അത് നമ്മുടെ വീട്ടിലല്ലേ..ഇവിടെ ഷെഫിനറിയാം പാചകം ചെയ്യാൻ..
ഭാര്യ പ്ളിംഗ്...
പ്യൂൺ അബ്ദുക്ക
സകൂളിലേക്ക് വന്ന ഫോണ്‍ എടുത്തത് പ്യൂണ്‍ അബ്ദുക്കയാണ്
"ഹലോ...."
"സരസു ടീച്ചറെ ഒന്ന് കിട്ടുവോ?"
അബ്ദുക്ക: "അദിപ്പോ ഞാനിപ്പോ എന്താ പറയ്യാ....കിട്ടുന്നും പറയുന്നു.... ഇല്ലന്നും പറയുന്നു... പി. ടി. സാര്‍ക്ക് കിട്ടി എന്നും പറയുന്നു....ന്തായാലും ഞമ്മള് ട്രൈ ചെയ്തിട്ട ഇതുവരെ കിട്ടീല, ഇനി ഇങ്ങള് ട്രൈ ചെയ്ത് നോക്ക്...."
മറുപുറത്ത്: "ഡോ.... ഞാന്‍ അവരുടെ ഭര്‍ത്താവാ......"
അബ്ദുക്ക: "പടച്ചോനെ.....ഇന്നിട്ട് ഇതുവരെ ഇങ്ങക്ക് കിട്ടീലേ..... ഇജ്ജോക്കെ ഒരു ആണാടോ....."
"പ്ലിംഗ്......."😜
ചാക്കോചേട്ടൻ
😂😂😂😂😂😂😂😂😂. ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....
തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....
എന്നാൽ ചാക്കോച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല....
സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...
ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....
പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ് ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....
ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )
അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി....
ഒരാഴ്ച കഴിഞ്ഞു.....
പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്....."
മോന്‍: " അങ്ങനെ വരാൻ വഴിയില്ലല്ലോ...."
പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ..."
മോന്‍: "ശരി.... ശരി...."
പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു....
"പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും..."
ഇനി കൈപ്പിഴക്ക്, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....
എന്ന്, സ്വന്തം മോന്‍ (ഒപ്പ്)....
കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു....
"മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...."
എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)
......അപ്പനാരാ മോൻ!
ആശാരിയും ആണിയും
ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു..
ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു...
സാധാരണഗതി യിൽ അത്രയും വലിയ ആണി ഏതൊരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദ്യച്ചതല്ലേ...
എന്തങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,
ഒന്നരഞ്ചും രണ്ടിഞ്ചുമൊക്കെ കിട്ടിയെങ്കിലും ആശാരി തൃപ്തനായില്ലായിരുന്നു..
ചുരുക്കി പറഞ്ഞാൽ പത്ത് മണിക്കുള്ള ചായ വരെ മൂന്നിഞ്ചാണി തെരഞ്ഞൂന്നാണ് ചരിത്രം........,
അവസാനം സഹിക്കെട്ട് വീട്ടുകാര് മൂപ്പരോട് ചോയിച്ചു .
"അല്ല തെത്തിനാണിപ്പോ ഇങ്ങക്ക് ഈ മൂന്നിഞ്ചാണീ......?"
.
.
.
.
.
.
.
.
.
.
.
.
.
വന്നപ്പോള്‌ട്ട ഷർട്ട് ഊരി കയ്യില്‍ പുടിച്ച് നിക്കണ ആശാരി പറഞ്ഞു.
'.
'ഇതൊന്ന് കൊളത്തിടാനാ............ Pling😜
ആമയും മുയലും
ആമയും മുയലും എൻട്രൻസ് പരീക്ഷ എഴുതി📝 🐢 ആമ80% മാർക്കും🐰മുയൽ 81%മാർക്കും േനടി.
രണ്ട് േപരും എഞ്ജിനീയറിംഗ് േകാേളജിൽ അഡ്മിഷനുേവണ്ടി െചന്നു.പക്ഷേ 😱😨അഡ്മിഷനുേവണ്ടത് 85%മാർക്കാണ്.
🐰മുയലിന് അഡ്മിഷൻ കിട്ടിയില്ല പക്ഷേ 🐢ആമയ്ക്ക് അഡ്മിഷൻ
കിട്ടി.
എങ്ങനെ?🙊
.
.
.
.
.
.
😦ഒാർമ്മയുണ്ടോ 😥ഒന്നാം ക്ളാസിെല ...... 🐢ആമ
ഓട്ടപന്തയം ജയിച്ചത്.
😂സ്േപാർട്സ് ക്വാട്ട.....5% മാർക്ക് അങ്ങനെ കിട്ടി ....ഹാഹാഹാ😜 🐢 ആമയോടാ കളി.....😜
U r shocked! 😌...
കടല
ഒരു പള്ളീലെ അച്ഛനും ഒരു വിശ്വാസിയും കൂടി കടലയും തിന്നോണ്ട് നടക്കുകയായിരുന്നു…
അച്ഛന്‍ ന്‍റെ കയ്യിലെ കടല മുഴുവന്‍ തിന്നു തീര്‍ന്നപ്പോ അച്ഛന്‍ വിശ്വാസിയുടെ കയ്യിലെ കടലയില്‍ നോക്കിക്കൊണ്ട് പറഞ്ഞു…
“ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുവിന്‍”
വിശ്വാസിക്ക് കാര്യം മനസിലായി, അയാള്‍ പകുതി കടല അച്ഛനു കൊടുത്തു…കുറച്ചു കഴിഞ്ഞപ്പോ വിശ്വാസിയുടെ കയ്യിലെ കടല കഴിഞ്ഞു, അച്ഛന്‍റെ കയ്യില്‍ അപ്പോള്‍ കുറച്ചു ബാക്കി ഉണ്ടായിരുന്നു…അത് നോക്കിക്കൊണ്ട് വിശ്വാസി എന്തോ പറയാന്‍ ഒരുങ്ങുമ്പോഴേക്കും അച്ഛന്‍ പറഞ്ഞു…
,
“അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുത്”
😇😃👼😜😜
നിയമസഭ
നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.
"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100
രൂപവീതം കൊടുത്തിട്ട് പറഞ്ഞു....
'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.'
ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി.
പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല .
രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി.
പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല .
മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു.
അതിന്റെ പ്രകാശം ആ റൂം നിറച്ചു...."
കുഞ്ഞാലിക്കുട്ടി തുടർന്നു....
" ഈ മൂന്നാമത്തെ മകനെ പോലെയാണ്
നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത്
മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..."
ഇത് പറഞ്ഞതും
പ്രതിപക്ഷത്തു നിന്നും ഒരു ചോദ്യം നമ്മുടെ വി.എസ് വക.
"സംഗതി ഒക്കെ ഉഷാറെന്നെ..... പക്ഷെ, ബാക്കി 99 രൂപ എവിടെ? ...!! "😄😄😄
രാജാവും മാനേജ്മെന്റും
ഒരിടത്തൊരു രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളുണ്ടായിരുന്നു.
നിസ്സാരമായ തെറ്റുകള്‍ ചെയ്ത ആളുകളെപ്പോലും പട്ടികള്‍ക്കിട്ടു കൊടുത്ത് പീഡിപ്പിച്ചു കൊല്ലുക രാജാവിന്‍റെ വിനോദമായിരുന്നു.
ഒരിക്കല്‍ രാജാവിന്‍റെ പ്രിയങ്കരനായ മന്ത്രി നല്‍കിയ ഒരുപദേശം രാജാവിന് അഹിതകരമായി ഭവിച്ചു. കോപിഷ്ടനായ രാജാവ് മന്ത്രിയെ പട്ടികള്‍ക്കെറിഞ്ഞു കൊടുക്കാന്‍ ഉത്തരവിട്ടു.
ഭയന്നുവിറച്ച മന്ത്രി പറഞ്ഞു - "കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ അങ്ങയെ സേവിച്ച എനിക്ക് കേവലം ഒരു നിസ്സാരതെറ്റിന്‍റെ പേരിലാണോ അങ്ങ് ഇത്ര ക്രൂരമായ ശിക്ഷ വിധിക്കുന്നത് ? ശിക്ഷാവിധി പത്തുദിവസത്തേക്ക് നീട്ടി വെക്കാനെങ്കിലും ദയവുണ്ടാകണം"
രാജാവ് മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചു.
മന്ത്രി നേരെ പോയത് പട്ടികളെ സൂക്ഷിക്കുന്നയാളുടെ അടുത്തേക്കാണ്. അയാള്‍ക്ക് കൈക്കൂലി കൊടുത്ത് മന്ത്രി അടുത്ത പത്തു ദിവസം പട്ടികളെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടി.
പത്തു ദിവസം മന്ത്രി പട്ടികള്‍ക്ക് ഭക്ഷണം നല്‍കി, കൂടു വൃത്തിയാക്കി, അവയെ കുളിപ്പിച്ചു, സാദ്ധ്യമായ എല്ലാ സുഖസൌകര്യങ്ങളും അവയ്ക്ക് നല്‍കി പരിപാലിച്ചു.
അങ്ങനെ ശിക്ഷ നടപ്പിലാക്കുന്ന ദിവസമായി.
രാജാവിന്‍റെ ആജ്ഞപ്രകാരം രാജഭടന്മാര്‍ മന്ത്രിയെ പട്ടികള്‍ക്കെറിഞ്ഞു കൊടുത്തു.
പക്ഷെ ,മന്ത്രിയെ പട്ടികള്‍ കടിച്ചു കീറുന്നത് പ്രതീക്ഷിച്ചു നിന്ന രാജാവിനെയും പ്രജകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പട്ടികള്‍ മന്ത്രിയുടെ കാലില്‍ നക്കി വാലാട്ടി നന്ദി കാണിച്ചു കൊണ്ട് നിന്നു.
"എന്‍റെ പട്ടികള്‍ക്കെന്തു പറ്റി ?" രാജാവ് അലറി.
"വെറും പത്തു ദിവസം തങ്ങളെ സേവിച്ച എന്നെ ഈ പട്ടികള്‍ മറന്നില്ല. എന്നാല്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ സേവിച്ച എന്നെ കേവലം ഒരു ചെറിയ തെറ്റിന്‍റെ പേരില്‍ അങ്ങ് മറന്നു കളഞ്ഞു" - മന്ത്രി പറഞ്ഞു.
രാജാവിന് തന്‍റെ തെറ്റു മനസ്സിലായി. അദ്ദേഹം പട്ടികള്‍ക്ക് പകരം ശിക്ഷ നടപ്പിലാക്കുവാന്‍ ചെന്നായ്ക്കളെ ഏര്‍പ്പാട് ചെയ്തു !
ഗുണപാഠം : മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. തെറ്റ് പറ്റിയത് അവര്‍ക്കാണെങ്കിലും നിങ്ങള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.
ഒരു പ്രേമലേഖനം
ഈ പ്രേമലേഖനം ഞാന് എഴുതിയത് അല്ല .
ഞാന് ഇതു ആദ്യം വായിക്കുന്നത്
എന്റെ കൂട്ടുകാരന് അയച്ച ഇ മെയിലില്
നിന്നുമാണ് . ഈ അടുത്ത് ഒരു മലയാള
പ്രസധീകരണത്തിന്റെ പഴയ ലക്കം എടുത്തു
മറിച്ചു നോക്കിയപ്പോള് ഈ
പ്രേമലെഖനത്തിനു
ഒന്നാം സമ്മാനം കൊടുത്തിരിക്കുന
്നതായിക്കണ്ടു . കൊച്ചു വയലാര്
ഉള്ള്പ്പെടുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ഈ
പ്രേമ ലേഖനത്തിന്
ഒന്നാം സമ്മാനം കൊടുത്തിരിക്കുന്നത് .
പക്ഷെ അവര്ക്കു അത് എഴുതിയ
ആളെ കണ്ടുകിട്ടിയിട് ടില്ല എന്ന് അതില്
എഴുതി കണ്ടു . ഈ പ്രേമ
ലേഖനം വായിച്ചവര്ക്ക് ഒന്നു
കൂടെ വായിക്കുവാനും ,
വായിച്ചിട്ടില്ലാതവര്ക്ക്>
വായിക്കുവാനുമായ ി ഞാന് ഇതു
എവിടെ പബ്ലിഷ് ചെയുന്നു .
»» എന്റെ സംഗീതയ്ക്ക്, നിന്നെ ഞാന്
വെറുതെ വിടുമെന്നു കരുതേണ്ട.
കുറെ നാളായിട്ട്
എന്റെ മുന്നില് കിടന്നു നീ കളിക്കുന്നു.
ജെസ്റ്റിനോട് നിനക്കാരാധനയാണെ ന്ന്
എനിക്കറിയാം. എനിക്കവനോടൊരു
ആരാധനയും ഇല്ല.
നിന്നോടും എനിക്കൊരാധാനയും ഇല്ല.
നീ വലിയ സുന്ദരിയാണെന്നു
നീ വിശ്വസിക്കുന്നു ണ്ടെങ്കില്
വെറുതെയാണ്.
നിന്നെക്കാള് സുന്ദരിയായ
എത്രയോ പെണ്ണുങ്ങള്
എന്റെ വീടിന്റെ ചുറ്റും ഉണ്ട്.
അവരെയൊന്നും ഞാന്
നോക്കാറുപോലുമില്ല. ഞാനിവിടെ വന്ന്
നിന്നെ നോക്കിയിരിക്കുമെന്ന്
നീ കരുതുന്നുണ്ടെങ്കില് വെറുതെയാണ്.
നിന്നെ ഞാന് നോക്കാറേയില്ല. നീ വലിയ
സുന്ദരിയാണെന്നു കരുതുന്ന മണ്ടന്മാര്
ഉണ്ടാവും. അവന്മാരോടും എനിക്ക്
സഹതാപമേയുള്ളൂ. നല്ല
പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത
അവന്മാരെക്കൊണ്ട് നിനക്ക് ഒരു
പ്രയോജനവും ഉണ്ടാകാന്
പോകുന്നില്ല.ആണു ങ്ങള്ക്ക് വേണ്ടത്
ബുദ്ധിയാണ്. പാട്ടു പാടുന്നതും ക്രിക്കറ്റ്
കളിക്കുന്നതുമൊന ്നും വലിയ
കാര്യമായെനിക്കു തോന്നിയിട്ടില്ല.
അത്തരം ആളുകളോട് എനിക്ക്
ബഹുമാനവും തോന്നിയിട്ടില്ല.
എനിക്കും പുല്ലുപോലെ പാട്ട് പാടാന് പറ്റും.
ക്രിക്കറ്റ് കളിയൊക്കെ നിസ്സാരമല്ലേ.
ബുദ്ധിമാന്മാരായ ആളുകള് ക്രിക്കറ്റ്
കളിക്കാറില്ല എന്നു
നിനക്കും അറിയാവുന്നതല്ലേ. ജീവിതമെന്നു
പറയുന്നത് രണ്ടോ മൂന്നോ ദിവസം കൊണ്ട്
അവസാനിക്കുന്നതല്ല എന്ന്
നീ മനസ്സിലാക്കണം. ജെസ്റ്റിന്റെ പാട്ട്
കേള്ക്കാന് രസമുണ്ടായിരിക്കാം,
പക്ഷേ അതിനെക്കാള് നന്നായി യേശുദാസ്
പാടില്ലേ, എം.ജി.ശ്രീകുമാര്
പാടില്ലേ,വേണുഗോ പാല്
പാടില്ലേ,അവരൊക്കെ എത്രയോ നല്ല
പാട്ടുകാര്. അവരാരും ഒരു
പെണ്ണിനേം ലൈനടിക്കാന്
നടന്നിട്ടില്ലല്ലോ. നല്ല ആളുകള്ക്ക്
ഒരിക്കലും അങ്ങനെയൊന്നും ചെയ്യാന്
കഴിയില്ല. ഇതൊക്കെ നിന്നോടു പറയുന്നത്
കൊണ്ട് എനിക്കു വിഷമമുണ്ട്.
എങ്കിലും പറയാതിരിക്കുന്നത്
ചതിയാവുമെന്നു തോന്നിയതു കൊണ്ട്
പറഞ്ഞേക്കാം. ജെസ്റ്റിന്
തീരെ നല്ലവനല്ല.പാട്ടു പാടുന്നു എന്ന
അഹങ്കാരം കൊണ്ട്
ആരോടും എന്തും ചെയ്യുന്ന അവസ്ഥയിലാണ്
ജെസ്റ്റിന്. കഴിഞ്ഞയാഴ്ച തന്നെ ബസ്
സ്റ്റാന്ഡില് വച്ച് രണ്ട്
പെണ്ണുങ്ങളെ അവന്
മാറി മാറി നോക്കുന്നത് ഞാന് കണ്ടതാണ്.
എല്ലാ ഇന്ത്യക്കാരും നമ്മുടെ
സഹോദരീസഹോദര രാണ് എന്ന്
രാവിലെ അസംബ്ലിയില് വച്ച്
സത്യം ചെയ്ടിട്ട്
ഇങ്ങനെയൊക്കെ നോക്കാന് കഴിയുന്ന
മനസാക്ഷിയില്ലാത്തവനാണ് ജെസ്റ്റിന്
എന്നു തെളിയിക്കാന് വേറെ തെളിവ്
ആവശ്യമില്ലല്ലോ. ഞാന് പറയാനുള്ളത്
പറഞ്ഞു എന്നു മാത്രം. സംഗീതയ്ക്ക് ഒരു
കുഴപ്പവും വരരുതെന്നേ എനിക്കുള്ളൂ.
കഴിഞ്ഞ ഇടവകപ്പെരുന്നാളിന് ഞാന്
സംഗീതയുടെ പേരില് അഞ്ച്
മെഴുകുതിരിയാണ്
കത്തിച്ചത്. സംഗീത പരീക്ഷ
ജയിച്ചതും യുവജനോല്സവത്തില് ഡാന്സിന്
സമ്മാനം കിട്ടിയതും വെറുതെയല്ലെന്നു
ഇപ്പോള് മനസ്സിലായല്ലോ.
ഒരിക്കലും ഈ സത്യങ്ങളൊന്നും സംഗീത
അറിയാതിരിക്കട്ട െ എന്നേ
ഞാനാഗ്രഹിച്ചിട്ടുള്ളൂ. മറ്റൊരു
ഞെട്ടിക്കുന്ന സത്യം ഞാന് തുറന്നു പറയാം.
കഴിഞ്ഞയാള്ച ബയോളജി ക്ലാസ്സില്
റീപ്രൊഡക്ടീവ് സിസ്റ്റത്തെക്കുറിച്ച്
പഠിപ്പിച്ചപ്പോള് ജെസ്റ്റിന്
അപ്പുറത്തെ പ്രവീണിന്റെ ചെവിയില്
എന്തോ പറയുന്ന കൂട്ടത്തില്
സംഗീതയുടെ പേരും ഞാന് കേട്ടു.
ഇതുപോലെ ആഭാസന്മാരായ
ആളുകളെ ഞാനിതുവരെ കണ്ടിട്ടില്ല.
ഞാനിതൊക്കെ പറയുന്നത്
സംഗീതയുടെ ഇഷ്ടം സമ്പാദിക്കാനാണെന്ന്
തെറ്റിദ്ധരിക്കേണ്ട.
സംഗീതയുടെ ഇഷ്ടം എനിക്കു വേണ്ട.
എനിക്കു സംഗീതയെയും ഇഷ്ടമല്ല.
അല്ലെങ്കിലും പത്താം ക്ലാസ്സ്
കഴിഞ്ഞാല്
ഉടന് സെമിനാരിയില് പോകാന്
ഇരിക്കുന്നതാണ് ഞാന്. എന്റെ വല്യമ്മാവന്
സലേഷ്യന് സെമിനാരിയിലെ റെക്ടറാണ്.
സെമിനാരിയില് ഇപ്പോള് തന്നെ എനിക്ക്
അഡ്മിഷന് ശരിയാക്കിയിരിക്കുകയാണ്.
എങ്കിലും സംഗീതയ്ക്ക്
ഒന്നും സംഭവിക്കരുതല്ലോ എന്നു
കരുതി എഴുതിപ്പോയതാണ്. ഇനിയുള്ള
നാളുകള് വളരെയധികം സൂക്ഷിക്കണം.
അപ്പുറത്തെ കോളജില് നിന്ന് രണ്ടവന്മാര്
ഈയിടെയായി ഉച്ചയ്ക്ക്
സംഗീതയെ കാണാന് വരുന്നുണ്ട്. ഒരിക്കല്
സംഗീത അവന്മാരെ ചിരിച്ചു
കാണിക്കുന്നതും ഞാന് കണ്ടു. സംഗീത
ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളുകളല്ല
അവര്.
ഇങ്ങനെ എല്ലാ സ്കൂളുകളുടെയും മുന്നില്
പോയി എല്ലാ പെണ്ണുങ്ങളെയും ചിരിച്ചു
കാണിക്കലാണ് അവരുടെ ജോലി.
ശരിക്കും ഭീകരന്മാരാണ് അവര്.
നമ്മുടെ പഞ്ചായത്തില്
തന്നെ ഇതിനോടകം ഒത്തിരി പെണ്ണുങ്ങളെ
അവര് പിഴപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്
പ്രസിഡന്റ് പറഞ്ഞു കേട്ടു. ഇനി അവര്
സംഗീതയുടെ പേരെങ്ങാനും പറയുമോന്നാ
എന്റെ പേ ഇനി അവരെ കണ്ടാല് അപ്പോള്
തന്നെ ഉറക്കെ കരഞ്ഞോണം.
അവരിനി നോക്കുകയോ മറ്റോ ചെയ്താല്
എന്നോടു പറഞ്ഞാല് മതി. ഞാന്
പ്രിന്സിപ്പലച്ചനോടു പറയാം. ഞാന്
സംഗീതയുടെ ആരുമല്ല. ആരെങ്കിലുമാകാന്
എനിക്കു താല്പര്യവുമില്ല.
ഇത്രയും കാര്യങ്ങള് തുറന്നു പറഞ്ഞതു
കൊണ്ട് എന്നെ ആ
രീതിയ്ക്കൊന്നും കാണല്ലേ. ഞാന്
അച്ചനാവാനിരിക്കുന്ന
കൊച്ചാണെന്നുള്ളത് അറിയാമല്ലോ.
എന്റെ നേര്ക്ക് ഈ രിതിക്കൊന്നു
നോക്കുന്നത് പോലും തെറ്റാണ്.
ഇത്രയും പറഞ്ഞ നിലയ്ക്ക് ഒരു
സത്യം കൂടി തുറന്നു പറയാം.
സംഗീതയുടെ അപ്പച്ചനെ എനിക്കു ഭയങ്കര
ബഹുമാനമാണ്. അപ്പച്ചന് വളരെ നല്ല
മനുഷ്യനാണ്.
സംഗീതയുടെ അമ്മച്ചിയെ എല്ലാ
വെള്ളിയാഴ്ചയും പോകുന്ന വഴി ഞാന്
ചിരിച്ചു കാണിക്കാറുള്ളത്
അമ്മച്ചി പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു.
പ്രായത്തിനു മൂത്തവരെയെല്ലാം ഞാന്
ബഹുമാനിക്കാറുണ്ട്.
സംഗീതയുടെ ചേച്ചിക്ക്
അമേരിക്കയില് ജോലി കിട്ടാന്
വേണ്ടി ഞാന്
പ്രാര്ത്ഥിക്കാറുണ്ട് എന്നു
പറഞ്ഞാല് ഞെട്ടരുത്. ഒരു
പുണ്യപ്രവൃത്തി എന്ന
നിലയ്ക്കാണ് ഞാനിതൊക്കെ ചെയ്യുന്നത്.
സംഗീത എന്നെ വേറൊരു രീതിയില്
കാണരുത്.
കര്ത്താവിന്റെ ദാസനായി നല്ലൊരു
ഇടയനായി ഞാന് നമ്മുടെ ഇടവകയില്
തന്നെ വികാരിയായി വരുമ്പോള്
സംഗീതയ്ക്ക് എല്ലാം മനസ്സിലാവും. അന്ന്
ആദ്യത്തെ ദിവസത്തെ കുര്ബാന ഞാന്
ചൊല്ലുമ്പോള് മുന്ബഞ്ചില് തന്നെ സംഗീത
ഉണ്ടാവണം. എന്റെയൊരു ആഗ്രഹമാണ്.
സംഗീത ഉണ്ടാവില്ലേ സംഗീതേ ?
പ്രേമമെന്നൊക്കെ പറയുന്നത്
നമ്മളെപ്പോലെ കുടുംബത്തില് പിറന്നവര്ക്ക്
പറഞ്ഞിട്ടുള്ളതല്ല സംഗീതേ.
അതൊക്കെ ഭയങ്കര മോശമാണ്.
ഒരിക്കലും അത്തരമൊരു കെണിയില് ചെന്നു
ചാടരുത്. എല്ലാവരും എന്നെപ്പോലെ
ആയിരിക്കില്ലല്ല ോ. സംഗീതയുടെ
ഭാവിയെക്കുറിച്ചോര്ക്കുമ്പോള് എനിക്ക്
സെമിനാരിയില് പോകാന് കൂടി സങ്കടമാണ്.
ആരായിരിക്കും സംഗീതയെ കല്യാണം
കഴിക്കുന്നത് അയാള് സംഗീതയെ ശരിക്കു
നോക്കുമോ ? രാത്രിയില് കള്ളു കുടിച്ചു
വന്നിട്ട് സംഗീതയെ കുനിച്ചു
നിര്ത്തി ഇടിക്കുന്നയാളാണെങ്കില്
സംഗീത
എന്തു ചെയ്യും സംഗീതേ.
മിക്കവാറും ആണുങ്ങള്
അങ്ങനെയാണെന്നാണ് കേള്ക്കുന്നത്.
കല്യാണം ആലോചിക്കുമ്പോള്
ഇതൊക്കെ പ്രത്യേകം അന്വേഷിക്കാന്
അപ്പച്ചനോടു പറയണം.
സ്ത്രീധനം ചോദിക്കുന്നവരെയ
ും കല്യാണം
കഴിക്കാന് സംഗീത സമ്മതിക്കരുത്.
സ്ത്രീധനമായി കിട്ടുന്ന കാശ് തീര്ന്നു
കഴിയുമ്പോള് അയാള്
സ്റ്റൌ പൊട്ടിത്തെറിപ്പിച്ച്
സംഗീതയെ കൊല്ലുകയില്ലെന്നാര് കണ്ടു.
ഇതൊക്കെ സാധാരണയായി നടക്കുന്നതായതു
കൊണ്ടാണ് ഞാന് പ്രത്യേകം പറയുന്നത്.
മിക്കവാറും ആണുങ്ങളും ക്രൂരന്മാരാണ്.
കല്യാണം കഴിക്കുന്ന
ആണുങ്ങളൊക്കെ ഭയങ്കര ദുഷ്ടന്മാരാണ്.
ആ മനസ്സ് എനിക്കില്ലാത്തതുകൊണ്ടാണ്
ഞാന് സെമിനാരിയില് പോകാന്
തീരുമാനിച്ചത്. എനിക്ക് സ്നേഹിക്കാന്
മാത്രമേ അറിയൂ എന്നാണ്
എല്ലാവരും പറയുന്നത്.
സംഗീതയോടും എനിക്കു
സ്നേഹം മാത്രമേയുള്ളൂ. ഞാന്
സ്നേഹിക്കുന്നത്
പോലെ ആരെങ്കിലും സംഗീതയെ
സ്നേഹിക്കുമോ സ
സംഗീതയുടെ സന്തോഷമാണ് എനിക്കു വലുത്.
സെമിനാരിയില്
പോയാലും സംഗീതയുടെ കാര്യങ്ങളോര്ത്ത്
ഞാന് വിഷമിക്കും.
വേറൊരാളെ കല്യാണം കഴിച്ചാലും ഞാന്
സ്നേഹിക്കുന്നപോലെ അയാള്
സ്നേഹിച്ചില്ലെങ ്കില്
സംഗീതയും വിഷമിക്കും.
ഇതിനെന്താണൊരു
പോംവഴി സംഗിതേ ?
എല്ലാം കൂടി ആലോചിക്കുമ്പോള്
എന്റെ സെമിനാരി സ്വപ്നങ്ങള്
പോലും ബലി കഴിച്ച് സംഗിതയെ അങ്ങ്
കല്യാണം കഴിച്ചാലോ എന്നു
പോലും ഞാനാലോചിച്ചു പോയി.
കര്ത്താവിന്റെ ഇടയനാവേണ്ട ഞാന്
സംഗീതയെ കല്യാണം കഴിച്ചാല്
ദൈവം എന്നെ ശിക്ഷിക്കുമോ
എന്നെനിക്കറിയില ്ല. പക്ഷെ,
സംഗീതയുടെ നന്മയ്ക്കു വേണ്ടി ആ ശിക്ഷ
വരെ ഏറ്റെടുക്കാന് ഞാന് തയ്യാറാണ്.
എന്തായാലും സംഗീതയുടെ അപ്പച്ചനോട്
സംഗീത തന്നെ ഇക്കാര്യം പറയണം.
ഇനി ക്ലാസ്സില് വരുമ്പോള് ഈ കത്തിന്
വിശദമായ
മറുപടിയും കൊണ്ടുവരണം.സംഗീതയുടെ ഒരു
ഫോട്ടോയും വയ്ക്കാന് മറക്കേണ്ട. എന്ന്
സംഗീതയുടെ സ്വന്തം, ചാര്ളി.
Namichuu🙏😂😂😂😂