Monday, July 27, 2015

രാഷ്ട്രീയം

"ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?"
.
.
.
.
.

"മിടുക്കന്‍,
നല്ല ചോദ്യം...
അച്ഛന്‍ ലളിതമായി പറഞ്ഞു തരാം...
ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം...
ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍...
അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌...
അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം...
നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌...
അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം...
പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌... അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം...
നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ ഞങ്ങളുടെ ജോലി...
അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം...
നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം...
ഇനി ചിന്തിച്ചു നോക്കൂ...
ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌..."
.
.
.
.
.
.

അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി...

രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു...

കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച്‌ ഡയപ്പറും ബെഡ്‌ ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു...

അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു...

അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌...

അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട,
വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി...
അവിടെ വേലക്കാരിയുടെ അടുത്ത്‌ അച്ഛന്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ്‌ ഷീറ്റും മാറ്റി കൊടുത്തു...

പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു...
.
.
.
.
.
.

"അച്ഛാ, രാഷ്ട്രീയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി..."
.

.
.
.
.

"മിടുക്കന്‍,
പറയൂ എന്താണ്‌ നിനക്കു മനസ്സിലായത്‌...
എന്താണ്‌ രാഷ്ട്രീയം."
.
.
.
.
.

"മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു...

ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്‌...

ജനങ്ങള്‍ അവഗണിക്കപ്പെടുന്നു...

ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു... !!!
             😂😂😂

▁▂▄▅▆▇█⑦②③②⑦█▇▆▅▄▂▁

ഗോപാലന്റെ വിൽ

ഗോപാലാൻ തന്റെ
മരണക്കിടക്കയിൽ...

അരികെ ഭാര്യയും മക്കളും
പിന്നെ നേഴ്സും.

ഗോപാലാൻ മൂത്ത മകനോട്‌ :
മോനെ, ശോഭാ സിറ്റിയിലുള്ള
15 ബംഗ്ലാവുകൾ നീ എടുത്തോളു.

മകളോട്: നിനക്ക്
ചെമ്പൂക്കാവുള്ള 8 വീടുകൾ.

ഇളയ മകനോട്‌: നിന്റെ ഭാവി
ശോഭനമാകണം.അതുകൊണ്ട്
അയ്യന്തോളുള്ള 20 ഓഫീസുകൾ
നീ നോക്കണം.

ഭാര്യയോട്: മുത്തേ,
പൂങ്കുന്നത്തുള്ള 12 ഫ്ലാറ്റുകൾ
നിനക്കാണ്.

ഇതുകേട്ടു വാ പൊളിച്ചു
നിന്നിരുന്ന നഴ്സ് ഭാര്യയോടു :
ഇത്രയും ധനവാനും നല്ലവനും
ആയ ഭർത്താവിനെ കിട്ടിയ
നിങ്ങൾ എത്ര ഭാഗ്യവതിയാണ്.

ഭാര്യ: ഹും !! ഒരു ധനവാൻ !
പാലു കൊടുക്കാനുള്ള
വീടുകളുടെ ലിസ്റ്റ്
തന്നതാ പെണ്ണെ.

Monday, July 20, 2015

ടിന്റുമോൻ

ടിന്റുമോൻ- ഈ ഈജിപ്റ്റിലെ കുട്ടികളുടെ കാര്യം ആലോചിച്ചാൽ വിഷമം തോന്നും അല്ലേ ടീച്ചർ?

ടീച്ചർ- അതെന്താ.. അവർക്കെന്ത് പറ്റി?

ടിന്റുമോൻ- ജനിക്കുന്ന മുതൽ ഡാഡി എന്ന് വിളിക്കുന്നയാൾ മരിച്ചു കഴിഞ്ഞാൽ പിന്നെ മമ്മി..അവർ ആകെ കൺഫൂഷൻ ആയിപ്പോയില്ലേ.. പാവങ്ങൾ..!!!

പകച്ചുപോയ ബാല്യം

ഒരു ദുര്ബല നിമഷത്തില് ഞാന് അമ്മയോട് ചോദിച്ചു:

" എന്നെ ദത്ത് എടുത്തതാണോ "?

അപ്പൊ അമ്മ ... :

" ദത്ത് എടുത്തതാണെങ്കിൽ
നല്ലതിനെ നോക്കി എടുക്കില്ലേ
മോനെ? "

പ്ലിംഗ്...!!!!!!!!

പകച്ചു പോയീ എന്റെ ബാല്യം..........!!!!!!!!!😳😳

ഡോക്ടറോട് ചോദിക്കാം

പ്രിയപ്പെട്ട ഡോക്ടര്‍ ,
ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വിശദമായി അറിയാനാണ് ഞാനീ കുറിപ്പെഴുതുന്നത്.
പാതിരാത്രി , അപരിചിതമായൊരു ഒരു ഹൈവെയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് വരുകയായിരുന്നു ഞാന്‍. വിജനമായ ആ പരിസരം ഞാന്‍ ഒന്ന് വീക്ഷിച്ചു ...ഭീകരതയോടെ റോഡിലേക്ക് തള്ളിനില്‍ക്കുന്ന കാട്ടുചെടികള്‍ , ഭയപെടുത്തുന്ന കനത്തഇരുട്ട് ,അന്തരീക്ഷത്തില്‍ പന്തലിച്ചുനില്‍ക്കുന്ന നിശബ്ദത!! പെട്ടെന്ന്‍ എന്റെ വണ്ടിയുടെ മുന്‍പിലായി സഞ്ചരിച്ചിരുന്ന ആ കാര്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിര്‍ത്തി. ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ എന്റെ വണ്ടി വെട്ടിച്ചെടുത്ത് മുന്നോട്ട് പോയി. പൊടുന്നനെ, ആകാശത്ത് നിന്ന്‍ അതിശക്തമായ ഒരു കൊള്ളിയാന്‍ മിന്നി. റിയര്‍ വ്യൂ മിററിലേക്ക് നോക്കിയ ഞാന്‍ കണ്ടത് എന്റെ പിറകിലായി വന്ന ഒരു ജീപ്പും എന്തോ കണ്ട് അവിടെ നിര്‍ത്തിയിടുന്നതാണ് . പിന്നെ അവിടെ നിന്ന് എങ്ങനെ വണ്ടിയോടിച്ച് രക്ഷപെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
എന്തായിരിക്കും ഡോക്ടര്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കും അവര്‍ വണ്ടി നിര്‍ത്തിയത്?ഞാന്‍ കാണാത്ത എന്തായിരിക്കും അവര്‍ കണ്ടിട്ടുണ്ടാവുക? ഇതെഴുതുമ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. പ്ലീസ് ഹെല്പ് മീ.
ഗിരീഷ്‌

പ്രിയപ്പെട്ട ഗിരീഷ്‌.
ആദ്യമേ തന്നെ പറയട്ടെ..താങ്കളുടെ വിചിത്രാനുഭവത്തെകുറിച്ചുള്ള ഈ കുറിപ്പ് അത്യന്തം ആകാംഷയോടെയാണ് ഞാന്‍ വായിച്ച് അവസാനിപ്പിച്ചത്. ഇത് തീര്‍ത്തും ഒറ്റപെട്ട ഒരു സംഭവമല്ല. കേരളത്തില്‍ തന്നെ പല സ്ഥലത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.
ഞങ്ങള്‍ ശാസ്ത്രലോകം ഇതിനെ 'ട്രാഫിക് സിഗ്നല്‍ വയലേഷന്‍' എന്നാണു വിളിക്കാറ്. ഇതില്‍ പേടിക്കതക്കതായി ഒന്നുമില്ല. അതിനാല്‍ ഗിരീഷിന് ഞെട്ടലില്‍ നിന്നും വിമുക്തമാകാവുന്നതാണ്. എന്നിരുന്നാലും, ഒരാഴ്ചയ്ക്ക് ശേഷം ഈ അത്ഭുദ പ്രതിഭാസത്തിന്റെ തുടര്‍ച്ച എന്നോണം, ആര്‍ട്ടിയൊ ഓഫീസില്‍ നിന്ന്‍ ഒരു ലെറ്റര്‍ വീട്ടിലേക്ക് വരുന്നതാണ്. അപ്പോഴത്തെ സൗകര്യം അനുസരിച്ച് ഗിരീഷിന് വേണമെങ്കില്‍ ഒന്നുകൂടെ ഞെട്ടാവുന്നതാണ് .
സ്നേഹത്തോടെ
ഡോക്ടർ.

Sunday, July 19, 2015

പുലി

നിങ്ങളുടെ ഭാര്യയും അമ്മായിയമ്മയും ഒരു പുലിയുടെ മുന്നില്‍ പെട്ടു,    നിങ്ങള്‍ ആദ്യം ആരെ രക്ഷിക്കും,,?




ഭര്‍ത്താവ് ;   പുലിയെ..!!!!

Thursday, July 9, 2015

പോലീസ് ചെക്കിങ്ങ്

ഭര്‍ത്താവും ഭാര്യയും സഞ്ചരിക്കുന്ന കാര്‍ പോലീസ് തടഞ്ഞു...

പോലീസ്: " മിസ്റ്റര്‍ താങ്കള്‍ 55കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിചില്ലേ .. ആയിരം രൂപ ഫൈന്‍ ഉണ്ട് ..!

ഭര്‍ത്താവ് : " ഇല്ല സാര്‍ 60 ലാ പോയത് .."

ഭാര്യ : " ചേട്ടാ നമ്മള്‍ 80 അല്ലെ വന്നത് .. "

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് " എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്‍ജ് ഉണ്ട് "

ഭര്‍ത്താവ് : " അയ്യോ സാറേ അതിപ്പോ പാര്‍ക്ക്‌ ചെയ്തിടത്ത് നിന്ന് ആയതാ ... നാളെ രാവിലെ കൊടുക്കണം "

ഭാര്യ : " ചേട്ടാ .... ചേട്ടന്‍ ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ ... നാളെ രാവിലെ കൊടുക്കാം എന്ന് ... നാളെ കൊടുക്കണേ "

ഭര്‍ത്താവ് സംയമനം പാലിക്കുന്നു..

പോലീസ് : " സീല്റ്റ് ബെല്‍റ്റ്‌ ഇടാതെ അല്ലെ വന്നത് അതിനും ചാര്‍ജ് ഉണ്ട് അഞ്ഞൂറ് രൂപ "

ഭര്‍ത്താവ് : " അയ്യോ സാര്‍ അത് വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ "

ഭാര്യ : " ചേട്ടാ... ചേട്ടന് സീറ്റ് ബെല്‍റ്റ്‌ പണ്ടേ ഇഷ്ട്ടം അല്ലല്ലോ .. "

കണ്ട്രോള്‍ വിട്ട ഭര്‍ത്താവ്...: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത് കയറി അഭിപ്രായം പറയുന്നോടി "

പോലീസ് :" നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..?? "

ഭാര്യ : " ഏയ്‌ ചേട്ടന്‍ പാവമാ... വെള്ളമടിച്ചാലെ എന്നോട് ദേഷ്യം വരൂ... "

ശുഭം....😂😂😂😂