Sunday, November 22, 2015

കാട്ടിലെ നീതി

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ്
ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു
എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!!
ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?
രാജാവ് : അതെ
ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?
സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

Thursday, November 5, 2015

ശശിയുടെ ഫാം

ശശിയുടെ ഫാമില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ റെയിഡ് നടക്കുന്നു...

ഇന്‍സ്പെക്ടര്‍ : നിങ്ങള്‍ ഈ പശുക്കള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി: പിണ്ണാക്ക് കൊടുക്കുന്നു സാര്‍...

ഇന്‍സ്പെക്ടര്‍ : പശുക്കള്‍ക്ക് പിണ്ണാക്ക് അല്ല, പുല്ല് കൊടുക്കണം. 5000 രൂപ ഫൈന്‍ ...

ഇന്‍സ്പെക്ടര്‍ : ഈ പന്നികള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി: ചോറ് കൊടുക്കുന്നു സാര്‍..


ഇന്‍സ്പെക്ടര്‍ : പന്നിക്ക് ചോറല്ല കൊടുക്കേണ്ടത്, 5000 രൂപാ ഫൈന്‍...

ഇന്‍സ്പെക്ടര്‍ : ഈ കോഴികള്‍ക്ക് എന്ത് കൊടുക്കുന്നു ?

ശശി കുറേ ചിന്തിച്ചിട്ട് പറഞ്ഞു;
.
.
.
.
സര്‍, ഞാന്‍ രാവിലെ ഈ കോഴികള്‍ക്ക് 100 രൂപാ വീതം കൊടുക്കും. എന്നിട്ട് പറയും പോയി ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിച്ചോ എന്ന്...

☺☺☺😂